Uncategorized

കാലില്‍ കയറിയ മരക്കുറ്റി പൂര്‍ണമായും നീക്കിയില്ല; തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

തൊടുപുഴ: തൊടുപുഴ താലുക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന പരാതിയുമായി വയോധികന്‍ രംഗത്ത്. കാലില്‍ കയറിയ മരക്കുറ്റി പൂര്‍ണമായും നീക്കം ചെയ്യാതെ പറഞ്ഞയച്ചുവെന്ന പരാതിയുമായി തൊടുപുഴ ആനക്കയം സ്വദേശി രാജു(62)വാണ് പരാതിയുമായി രംഗത്തെത്തിയത്. രണ്ട് മാസത്തോളം വേദനയും പഴുപ്പുമായി നടക്കേണ്ടിവന്നുവെന്നാണ് രാജു പറയുന്നത്. ഒടുവില്‍ പാലായിലെ സ്വകാര്യ ആശുപതിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ മരക്കുറ്റി പുറത്തെടുത്തതായും രാജു പറഞ്ഞു.മരപ്പണി ചെയ്യുന്ന ആളാണ് രാജു. ജോലി ചെയ്യുന്നതിനിടെയാണ് മരക്കഷ്ണം രാജുവിന്റെ കാലില്‍ തറച്ചുകയറിയത്. ഏപ്രില്‍ എട്ടിനായിരുന്നു ഈ സംഭവം. തുടര്‍ന്ന് ഏപ്രില്‍ പത്തിന് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മുറിവ് പരിശോധിച്ച ഡോക്ടര്‍ ആദ്യഘട്ടത്തില്‍ മരുന്നുവെച്ച് കെട്ടി വിടുകയാണ് ചെയ്തത്. വേദന ശക്തമായതോടെ വീണ്ടും ചികിത്സ തേടി. മുറിവ് പരിശോധിച്ച ഡോക്ടര്‍ സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button