30.2 C
Iritty, IN
October 18, 2024
  • Home
  • Kerala
  • സ്വകാര്യവാഹന നികുതി ഏകീകരിക്കാന്‍ കേന്ദ്രനീക്കം; സംസ്ഥാനങ്ങള്‍ക്ക് നഷ്ടമാകുന്നത് 1300 കോടി രൂപ……….
Kerala

സ്വകാര്യവാഹന നികുതി ഏകീകരിക്കാന്‍ കേന്ദ്രനീക്കം; സംസ്ഥാനങ്ങള്‍ക്ക് നഷ്ടമാകുന്നത് 1300 കോടി രൂപ……….

സ്വകാര്യവാഹനങ്ങളുടെ റോഡ് നികുതി
വൻ നികുതിനഷ്ടം. റോഡ് നികുതിയിൽ വർഷം 1300 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമികനിഗമനം. രാജ്യവ്യാപകമായി കേന്ദ്രീകൃത വാഹനരജിസ്ട്രേഷൻ ഏർപ്പെടുത്തി റോഡ് നികുതി ഏകീകരിക്കാനാണ് കേന്ദ്രനീക്കം. ഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചു. ഇതിൽ കേരളം വിയോജിപ്പ് അറിയിക്കും.സംസ്ഥാനങ്ങൾ അവരവർക്ക് സൗകര്യപ്രദമായരീതിയിൽ നികുതിയും രജിസ്ട്രേഷൻ സംവിധാനവും ഏർപ്പെടുത്തുന്നത് അവസാനിപ്പിക്കാനാണ് കേന്ദ്രതീരുമാനം. പകരം രാജ്യവ്യാപകമായി ഐ.എൻ. എന്ന ശ്രേണിയിൽവരുന്ന ഏകീകൃത രജിസ്ട്രേഷൻസംവിധാനം വരും. ഇതോടെ ഫാൻസി നമ്പർ ലേലത്തിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന നികുതിവരുമാനം നഷ്ടമായേക്കും.

ആഡംബരവാഹനങ്ങൾക്ക് വിലയുടെ 21 ശതമാനംവരെ സംസ്ഥാനത്ത് റോഡ് നികുതി ഈടാക്കിയിരുന്നു. ഭേദഗതി നടപ്പായാൽ 12 ശതമാനമായി നികുതി കുറയ്ക്കേണ്ടിവരും. പുതിയ വാഹനങ്ങളിൽനിന്ന് 15 വർഷത്തേക്ക് ഒറ്റത്തവണയായി റോഡ് നികുതി ഈടാക്കുന്നതിനുപകരം രണ്ടുവർഷത്തെ നികുതിവീതം വാങ്ങാനാണ് കേന്ദ്രശുപാർശ. 10 ലക്ഷത്തിൽത്താഴെ വിലയുള്ള വാഹനങ്ങൾക്ക് എട്ടുശതമാനവും, 10-നും 20 ലക്ഷത്തിനും ഇടയിൽ വിലയുള്ള വാഹനങ്ങൾക്ക് വിലയുടെ 10 ശതമാനവും റോഡ് നികുതി നൽകിയാൽ മതിആഡംബരവാഹനങ്ങൾ വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം ഭേദഗതി നേട്ടമാണ്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ആഡംബരവാഹനങ്ങൾക്ക് നികുതി കൂടുതലാണ്. ഏകീകൃതരജിസ്ട്രേഷൻ ശ്രേണിക്ക് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിർദേശിച്ച നമ്പർ സംവിധാനം നിലവിലെ വാഹനപ്പെരുപ്പത്തിന് അനുയോജ്യമല്ലെന്നാണ് നിഗമനം.

‘എ എ’യിൽ തുടങ്ങി ‘ഇസഡ് ഇസഡി’ൽ അവസാനിക്കുന്ന ക്രമത്തിൽ പരമാവധി 65 ലക്ഷം വാഹനങ്ങളെയാണ് ഉൾക്കൊള്ളാൻ കഴിയുക. ഇതിൽ കൂടുതൽ വാഹനങ്ങൾ രാജ്യത്ത് ഓരോ വർഷവും നിരത്തിലിറങ്ങുന്നുണ്ട്. ഇതിനാവശ്യമായ വിധത്തിൽ നമ്പർ ക്രമീകരിക്കേണ്ടിവരും.

Related posts

കെഎസ്ഇബി ഓഫീസ് വളപ്പിലെ ഫലവൃക്ഷത്തൈകള്‍ വെട്ടിയ കര്‍ഷകനെതിരേ കേസ്

Aswathi Kottiyoor

താമരശ്ശേരി ചുരത്തില്‍ നാളെ മുതൽ സഞ്ചാരികളില്‍നിന്ന് യൂസര്‍ഫീ ഈടാക്കും; വാഹനമൊന്നിന് 20രൂപ

Aswathi Kottiyoor

കേരളത്തോട്‌ വൈദ്യുതി ആവശ്യപ്പെട്ട്‌ കേന്ദ്രം.

Aswathi Kottiyoor
WordPress Image Lightbox