Uncategorized

ഗുരുവായൂര്‍ ദേവസ്വത്തില്‍ ഒഴിവുകള്‍; വിവിധ തസ്തികകളിലേക്ക് പൊതു ഒ.എം.ആര്‍ പരീക്ഷ ജൂലൈ 20ന്

തൃശൂര്‍: ഗുരുവായൂർ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്ക് പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 20ന് നടക്കും. സാനിറ്റേഷൻ വർക്കർ (കാറ്റഗറി നമ്ബർ: 03/2025), ഗാർഡനർ (04/2025), കൗ ബോയ് (05/2025), ലിഫ്റ്റ് ബോയ് (06/2025), റൂം ബോയ് (07/2025), ലാമ്ബ് ക്ലീനർ (14/2025), കൃഷ്ണനാട്ടം സ്റ്റേജ് അസിസ്റ്റന്റ് (17/2025), കൃഷ്ണനാട്ടം കോസ്റ്റ്യൂം മേക്കർ (18/2025), ഓഫീസ് അറ്റൻഡന്റ് (GDEMS) (30/2025), ഓഫീസ് അറ്റൻഡന്റ് (GDEMS) (31/2025), സ്വീപ്പർ (GDEMS) (32/2025) എന്നീ തസ്തികകളിലേയ്ക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന പൊതു ഒ.എം.ആർ.

പരീക്ഷ ഉച്ചയ്ക്ക് 01:30 മുതല്‍ 03:15 വരെ തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ചാണ് നടക്കുക.

പരീക്ഷ എഴുതുന്നതിന് ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടുള്ള 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് സ്‌ക്രൈബിന്റെ സേവനം ആവശ്യമാണെങ്കില്‍, അത് ജൂലൈ 14 വൈകുന്നേരം 5 മണിക്ക് മുമ്ബായി kdrbtvm@gmail.com എന്ന ഇ-മെയില്‍ വഴിയോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസില്‍ നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർ ദേവജാലിക പ്രൊഫൈല്‍ വഴി സമർപ്പിച്ച അപേക്ഷയില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളവരാകണം.

അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോം, പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്, മെഡിക്കല്‍ ബോർഡ് നല്‍കുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർ നല്‍കുന്ന ‘എഴുതുവാൻ ബുദ്ധിമുട്ടുണ്ട്’ എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കേണ്ടതാണ്. ഈ രേഖകള്‍ സഹിതം സമർപ്പിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്‌ക്രൈബിനായി പരിഗണിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.kdrb.kerala.gov.in സന്ദർശിക്കാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button