24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി മേഖലയിൽ ഒരാഴ്ചയ്ക്കിടയിൽ രോഗം ബാധിച്ചത് 600 പേർക്ക്
Iritty

ഇരിട്ടി മേഖലയിൽ ഒരാഴ്ചയ്ക്കിടയിൽ രോഗം ബാധിച്ചത് 600 പേർക്ക്

ഇരിട്ടി: ഇരിട്ടി ഉൾപ്പെടെ മലയോരമേഖലയിൽ ഒരാഴ്ചയ്ക്കിടയിൽ 600-ഓളം പേർക്കാണ് കോവിഡ് പിടിപെട്ടത്. ഇതിൽ 70 ശതമാനവും കഴിഞ്ഞ രണ്ടുദിവസത്തിലാണെന്നതാണ് ആശങ്ക ഉയർത്തുന്നത്.

ഇരിട്ടി നഗരസഭയിലും അയ്യൻകുന്ന്, ആറളം, പായം, ഉളിക്കൽ, പടിയൂർ, തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളിലുമായാണ് ഇത്രയും രോഗബാധിതരുള്ളത്. 40 വാർഡുകൾ കൺടെയ്ൻമെന്റ് സോണാക്കി നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് അധികൃതർ.

അടിയന്തരസാഹചര്യത്തിൽ ഉപയോഗിക്കുന്നതിനായി സി.എഫ്.എൽ.ടി. കേന്ദ്രങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തുടങ്ങുന്നതിനുള്ള നടപടികൾ തുടങ്ങി.

ഇരിട്ടി ടൗൺ ഉൾപ്പെടെ ഏഴ്‌ വാർഡുകൾ കൺടെയ്ൻമെന്റ് സോണാക്കി. ഒന്ന്‌, രണ്ട്‌,ഏഴ്‌, ഒൻപത്‌, 12, 29, 32 എന്നീ വാർഡുകളാണ് കൺടെയ്‌ൻമെന്റ്‌ സോണുകളാക്കിയത്‌. കൺടെയ്‌ൻമെന്റ് സോണുകളിൽ രോഗബാധിതരായവരുടെ വീടിന്റെയും സ്ഥാപനങ്ങളുടേയും 100 മീറ്റർ പരിധിക്കുള്ളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമായി. വ്യാപാരസ്ഥാപനങ്ങളിൽ നില്ക്കുന്ന ജീവനക്കാരിൽ 40 ശതമാനം പേർക്ക് രോഗം കണ്ടെത്തിയാൽ സ്ഥാപനം അടച്ചിടാനാണ് നിർദേശം. ഒരു രോഗി മാത്രമാണെങ്കിൽ അണുമുക്തമാക്കിയശേഷം തുറക്കാനുമാണ് തീരുമാനം.

ക്വാറന്റീൻ വേണ്ടവരെ താമസിപ്പിക്കുന്നതിനായി പായം, വട്ട്യറ സ്കൂളുകൾ പ്രത്യേക കേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചു. ഒന്ന്‌, ആറ്‌, ഏഴ്‌, ഒൻപത്‌ വാർഡുകൾ കൺടെയ്‌ൻമെന്റ് സോണുകളാക്കി.

ആറളം പഞ്ചായത്തിൽ പ്രതിരോധ ജാഗ്രതാനടപടികൾ ഊർജിതമാക്കുന്നതിനായി 115 അംഗ ദ്രുതകർമസേനയ്ക്ക്‌ രൂപം നൽകി. വെളിമാനം സെയ്‌ന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ സി.എഫ്.എൽ.ടി. കേന്ദ്രമാക്കുന്നതിനായി കണ്ടെത്തി. രണ്ട്‌, നാല്‌, ഏഴ്‌, 10, 11, 12, 16 വാർഡുകൾ കൺടെയ്‌ൻമെന്റ് സോണുകളാക്കിയാണ് നിയന്ത്രണം.

ഉളിക്കൽ പഞ്ചായത്തിൽ ഒന്ന്‌, നാല്‌, ആറ്‌, 10, 13, 14, 16 വാർഡുകൾ, അയ്യൻകുന്ന് പഞ്ചായത്തിലെ നാല്‌, 10, 14 വാർഡുകൾ, മുഴക്കുന്നിൽ രണ്ട്‌, മൂന്ന്‌, എട്ട്‌, ഒൻപത്‌, 10, 11, 12 വാർഡുകൾ, പടിയൂരിൽ നാല്‌, 12, 14 വാർഡുകൾ തില്ലങ്കേരിയിൽ അഞ്ച്‌, ആറ്‌ വാർഡുകൾ കൺടെയ്‌ൻമെന്റ് സോണുകളാണ്. മുഴക്കുന്നിൽ പാല ഗവ. ഹയർ സെക്കൻഡറി സ്ഡകൂളും തില്ലങ്കേരിയിൽ തില്ലങ്കേരി ഗവ. യു.പി. സ്കൂളും സി.എഫ്.എൽ.ടി.സി.കളാക്കാൻ തീരുമാനിച്ചു.

*ഉളിക്കൽ പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണം*

ഉളിക്കൽ: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉളിക്കൽ പഞ്ചായത്ത് സുരക്ഷാ സമിതി യോഗം തീരുമാനിച്ചു. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന വീടിന്റെ 100 മീറ്റർ ചുറ്റളവിൽ മൈക്രോ കൺടെയ്‌ൻമെന്റ് സോണാക്കും. മൈക്രോ കണ്ടെയ്ൻമെന്റ് സോണിലുൾപ്പെടുന്ന വ്യാപാരസ്ഥാപനങ്ങൾ ഏഴുദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി അധ്യക്ഷനായിരുന്നു.

Related posts

സിപിഐഎം ഇരിട്ടി ഏരിയാ സെക്രട്ടറിയായി പി പി അശോകനെ തിരഞ്ഞെടുത്തു.

Aswathi Kottiyoor

ഷിഗെല്ല വൈറസ് ബാധ ഇരിട്ടിയിലും……..

Aswathi Kottiyoor

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടാ​ൻ ക​ർ​മപ​രി​പാ​ടി​ക​ളു​മാ​യി ഒ​രു​മ റെ​സ്‌​ക്യൂ ടീം

Aswathi Kottiyoor
WordPress Image Lightbox