കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ കെ.ടി ജലീലിന് തിരിച്ചടി. ലോകായുക്ത അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത് പ്രാഥമിക അന്വേഷണം പോലുമില്ലാതെയാണ് എന്നാണ് ജലീലിന്റെ വാദം. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ല എന്നും വാദിച്ചിരുന്നു. സർക്കാർ ഈ വാദത്തെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ കെ.ടി ജലീലിന് തിരിച്ചടിയായി ബന്ധുനിയമന വിഷയത്തിൽ ജലീൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹത ഇല്ലെന്നുമുള്ള ലോകായുക്തയുടെ നിരീക്ഷണം ശെരിവെച്ചിരിക്കുകയാണ് കോടതി. ജസ്റ്റിസ് പി.ബി സുരേഷ് കുമാറും ജസ്റ്റിസ് കെ.ബാബുവും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.ലോകായുക്തയുടെ നിരീക്ഷണത്തിൽ യാതൊരു പിശകുമില്ലെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് കോടതി.
previous post