കണ്ണൂർ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ144 പ്രഖ്യാപിച്ചു. കോവിഡ്-19 പോസറ്റീവ് കേസുകളിലുണ്ടായ അനിയന്ത്രിതമായി വർധനവ് ജില്ലയിലെ നിലവിലെ ആരോഗ്യസംവിധാനങ്ങളുടെ പ്രവർത്തനം തകരാറിലാക്കാനും മനുഷ്യജീവനു തന്നെ ഭീഷണിയാകാനുമുള്ള സാഹചര്യത്തിലാണ് പത്തിൽ കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ജില്ലയിലെ വാർഡ്/ ഡിവിഷനുകളിൽ ക്രിമിനൽ നടപടിക്രമം 1973 വകുപ്പ് 144 പ്രകാരം ജില്ലാകളക്ടർ ടി.വി. സുഭാഷ് നിരോധാജ്ഞ പ്രഖ്യാപിച്ചത്. ഉത്തരവ് ഇന്നു രാവിലെ 10 മുതൽ 27 അർധരാത്രി 12 വരെ നിലനിൽക്കും. ഉത്തരവിലെ നിർദേശങ്ങൾ ലംഘിക്കുന്ന പക്ഷം ഇന്ത്യൻ ശിക്ഷാനിയമം 1860 സെക്ഷൻ 188 പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കും.
144 പ്രകാരം പൊതു/സ്വകാര്യ സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതലുള്ള യാതൊരുവിധ കൂടിച്ചേരലുകൾ അനുവദനീയമല്ല. എല്ലാവിധ ഗ്രൂപ്പ് മത്സരങ്ങൾ ടൂർണമെന്റുകൾ, ടർഫുകൾ, ജിം, കരാട്ടെ, കുങ്ഫു എന്നിവ അനുവദിക്കില്ല. ഉത്സവങ്ങൾ മറ്റു മതപരമായ ആഘോഷങ്ങൾ പൊതുജന പങ്കാജിത്തം ഒഴിവാക്കി ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തണം.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബാറുകൾ, തട്ടുകൾ എന്നിവ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രം ആൾക്കാരെ പ്രവേശിപ്പിച്ച് രാത്രി ഒൻപത് വരെ മാത്രം തുറന്നുപ്രവർത്തിപ്പിക്കാം. മരുന്നുഷോപ്പുകൾ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ ഒഴികെയുള്ള കടകൾ രാത്രി ഏഴു വരെ മാത്രം തുറന്നുപ്രവർത്തിക്കാം.
സർക്കാർ ഓഫീസുകൾ, ബാങ്കുകൾ പൊതുഗതാഗത സംവിധാനം എന്നിവ പതിവ് പോലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാം.
നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രദേശങ്ങൾ
കണ്ണൂർ കോർപറേഷൻ: കൊക്കേൻപാറ, പള്ളിക്കുന്ന്, തളാപ്പ്, ഉദയംകുന്ന്, പൊടിക്കുണ്ട്, കൊറ്റാളി, കക്കാട് നോർത്ത്, ശാദുലിപ്പള്ളി, പള്ളിപ്രം, വാരം, വലിയന്നൂർ, ചേലോറ, മാച്ചേരി, പള്ളിപ്പൊയിൽ, കാപ്പാട്, എളയാവൂർ നോർത്ത്, മുണ്ടയാട്, എടച്ചൊവ്വ, അതിരകം, കാപ്പിച്ചേരി, ആറ്റടപ്പ, ചാല, ഏഴര, ആലിങ്കീൽ, തോട്ടട, ആദികടലായി, വെത്തിലപ്പള്ളി, ചൊവ്വ, താണ, കസാനക്കോട്ട, പഞ്ഞിക്കയിൽ ഡിവിഷനുകൾ.
പയ്യന്നൂർ നഗരസഭ: കണിയേരി, വെള്ളൂര്‍ ഈസ്റ്റ്, ഏച്ചിലാംവയല്‍, കണ്ടോത്ത്, കോറോം നോര്‍ത്ത്, കോറോം സെന്‍ട്രല്‍, കാനായി സൗത്ത്, പരവന്തട്ട, കോക്കോട്ട്, ചിറ്റാരിക്കൊവ്വല്‍, പെരുമ്പ, ഹോസ്പിറ്റല്‍, ടൗണ്‍ വാര്‍ഡ്, കണ്ടങ്കാളി സൗത്ത്, പുഞ്ചക്കാട്, കൊറ്റി, മമ്പലം, ഗ്രാമം ഈസ്റ്റ്, ഗ്രാമം വെസ്റ്റ്, കേളോത്ത് സൗത്ത്, കവ്വായി, തായിനേരി വെസ്റ്റ്, തായിനേരി ഈസ്റ്റ്, അന്നൂര്‍ സൗത്ത്, അന്നൂര്‍ ഈസ്റ്റ് വാർഡുകൾ
തലശേരി നഗരസഭ: കുന്നോത്ത്, കാവുംഭാഗം, കുയ്യാലി, കോടിയേരി വെസ്റ്റ്, കോടിയേരി, ടെന്പിൾ, തിരുവങ്ങാട്, കായ്യത്ത്, ചേറ്റംകുന്ന് വാർഡുകൾ.
ചെറുതാഴം പഞ്ചായത്ത്: പുറച്ചേരി, ആരതിപ്പറന്പ്, അരത്തിൽ, പിലാത്തറ, പെരിയാട്ട്, കുളപ്പുറം, അതിയടം, കൊവ്വൽ, മണ്ടൂർ, കക്കോന്നി വാർഡുകൾ.
ചെറുപുഴ പഞ്ചായത്ത്: കോലുവള്ളി, ചുണ്ട, പുളിങ്ങോം, ഇടവരമ്പ, കരിയിക്കര, കോഴിച്ചാല്‍, പ്രാപ്പോയില്‍, പാറോത്തുംനീര്‍ വാർഡുകൾ.
ഇരിട്ടി നഗരസഭ: എടക്കാനം, നരീക്കുണ്ടം, നടുവനാട്, മണ്ണോറ വാർഡുകൾ.