Uncategorized
ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിന് ചൈനയുടെ പിന്തുണ കിട്ടിയിട്ടില്ല, രാഷ്ട്രീയം കളിക്കരുത്’; അസിം മുനീർ

ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യക്കെതിരെ നടന്ന സൈനിക നടപടിക്ക് ചൈനയുടെ പിന്തുണ ഉണ്ടായിട്ടില്ലെന്ന് പാക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യയുടെ വാദം പൂർണമായും തെറ്റാണെന്നും പാകിസ്താന്റെ സൈനിക സ്വയംപര്യാപ്തതയെ ചോദ്യം ചെയ്യാനുള്ള ശ്രമമാണെന്നും അസിം മുനീർ കുറ്റപ്പെടുത്തി. ഇന്ത്യയുടേത് രാഷ്ട്രീയം കളിക്കാനുള്ള ശ്രമമാണെന്നും അസിം മുനീർ വിമർശിച്ചു.
പാകിസ്താൻ എക്കാലത്തും കൈകൊണ്ടിട്ടുള്ളത് സമാധാനത്തിലും ബഹുമാനത്തിലും ഊന്നിയ നയതന്ത്രബന്ധമാണ് എന്നും അസിം മുനീർ കൂട്ടിച്ചേർത്തു. തങ്ങളുടെ ജനങ്ങളെ, മിലിട്ടറി ബേസുകളെ, പോർട്ടുകളെയെല്ലാം ആക്രമിച്ചാൽ മറുപടി നൽകുമെന്നും അസിം മുനീർ പറഞ്ഞു.




