24.2 C
Iritty, IN
July 8, 2024
  • Home
  • Kottiyoor
  • വെള്ളിയാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും വെങ്ങലോടി ചുങ്കക്കുന്ന് മേഖലകളില്‍ ലക്ഷങ്ങളുടെ നാശനഷ്ടം
Kottiyoor

വെള്ളിയാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും വെങ്ങലോടി ചുങ്കക്കുന്ന് മേഖലകളില്‍ ലക്ഷങ്ങളുടെ നാശനഷ്ടം

കൊട്ടിയൂര്‍: വെള്ളിയാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും വെങ്ങലോടി ചുങ്കക്കുന്ന് മേഖലകളില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. അഞ്ച് വീടുകള്‍ ഭാഗികമായും രണ്ട് തൊഴുത്തുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.വില്ലേജ് ഓഫീസറുടെ കണക്ക് പ്രകാരം ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമാണ് വീടുകള്‍ക്കും തൊഴുത്തിനുമായി ഉണ്ടായിരിക്കുന്നത്. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കു പ്രകാരം നാലു ലക്ഷം രൂപയാണ് കാര്‍ഷിക മേഖലയില്‍ നഷ്ട്ടമുണ്ടായത്.

വാഴ 5500, റബര്‍ 1000, തെങ്ങ് 300 കശുമാവ് 1300, ജാതി 250, കൊക്കോ 200 എന്നി വിളകളാണ് നശിച്ചത്.വിശദമായ കണക്കെടുപ്പില്‍ ഇനിയും നാശനഷ്ടം കൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.വാരട്ടാന്‍ മത്തായി,മഠത്തിപ്പറമ്പില്‍ തോമസ്,വടക്കേതില്‍ ബാലകൃഷ്ണന്‍ ,നാമത്താന്റെവിട ശ്രീധരന്‍,മേമുട്ടത്ത് ഷാജി,പുല്ലാട്ട് ജോസ്, രഘു തുണ്ടിത്തറ,പുനത്തില്‍ ലക്ഷ്മി, വാത്യാട്ട് ബാബു,,ജോസ് കുന്നുമ്പുറം,ഭാസ്‌കരന്‍ ആക്കപ്പാറ, രവി മേമുട്ടത്ത് ,പൗലോസ് വല്ലത്തുകാരന്‍ ,പാറക്കല്‍ ഇന്ദിര ,മണ്ണൂര്‍ ജോര്‍ജ്,താന്നിക്കല്‍ ഷിബു തുടങ്ങി നിരവധി പേരുടെ കാര്‍ഷിക വിളകളാണ് നശിച്ചത്.ഇതില്‍ കണിപറമ്പില്‍ ജോയിയുടെ വീടിന്റെ ആസ്ബറ്റോസ് കാറ്റില്‍ നശിക്കുകയും തൊഴുത്ത് പൂര്‍ണ്ണമായും തകരുകയും ചെയ്തു.വൈദ്യുതി, കേബിള്‍ മേഖലയിലും കനത്ത നഷ്ടമാണ് കാറ്റ് വരുത്തിയത്.ഇവ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.കാറ്റില്‍ നാശം ഉണ്ടായ സ്ഥലങ്ങള്‍ വില്ലേജ് ഓഫീസര്‍ ജോമോന്‍, കൃഷി ഓഫീസര്‍ വിനോദ്, ബ്ലോക്ക്, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Related posts

തലക്കാണി ഗവ.യു പി സ്കൂളിൽ പ്രീ പ്രൈമറി താലോലം കോർണർ ഉദ്ഘാടനം നടന്നു

Aswathi Kottiyoor

മലയോര മേഖലയിൽ ചെന്നായ് ശല്യം രൂക്ഷം………..

Aswathi Kottiyoor

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox