Uncategorized
ഒന്നര കിലോയോളം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: ഒന്നര കിലോയോളം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി കണ്ണൂരിൽ പിടിയിൽ.
കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അക്ഷയ്യുടെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് തായതെരുവിൽ വച്ച് 1.458 കിലോഗ്രാം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി ശിവാജി ബബൻ കദം അറസ്റ്റിലായത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി വി ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.



