Uncategorized
‘വീണ ജോർജ് കഴിവുകെട്ട മന്ത്രി, ആരോഗ്യരംഗത്ത് ഗുരുതര വീഴ്ച വരുത്തി’; രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീണ ജോർജ്ജ് കഴിവുകെട്ട മന്ത്രിയാണെന്നും ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തിയെന്നും രമേശ് ചെന്നിത്തല രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. വീണയുടെ രാജി വാങ്ങിയിട്ടേ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാൻ പാടുള്ളായിരുന്നു എന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. കോട്ടയത്തെ ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണത് പോലെ സർക്കാരും ഇടിഞ്ഞുവീഴുമെന്ന് ചെന്നിത്തല പറഞ്ഞു.




