ഉളിക്കൽ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടത്തിപ്പിൽ ഉളിക്കൽ പഞ്ചായത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം. 13,12,84,000 രൂപയുടെ പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിച്ചാണ് ഉളിക്കൽ ഒന്നാമതെത്തിയത്. ഈ സമ്പത്തിക വർഷം 1,75,536 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച പഞ്ചായത്തിൽ കൂലിയിനത്തിൽ 6,97,91, 000 രൂപ തൊഴിലാളികൾക്ക് നൽകി.
പഞ്ചായത്തിൽ 8.6 കിലോ മീറ്റർ റോഡ് തൊഴിലുറപ്പിൽ പെടുത്തി കോൺക്രീറ്റ് ചെയ്തു. അഞ്ചുകലുങ്കുകളും ഒരു അങ്കണവാടി കെട്ടിടവും നിർമിക്കാനും തൊഴിലുറപ്പിലൂടെ സാധിച്ചു.
100 കാലിതൊഴുത്തുകളും 100 വീതം ആട്ടിൻ കൂടുകളും കോഴിക്കൂടുകളും ഈയിനത്തിൽ നിർമിക്കാനായി. 20 വാർഡുകളിലെ തെരഞ്ഞെടുക്കപ്പെട്ട 100 കുടുംബങ്ങൾക്ക് പുതിയ കിണറുകൾ കുഴിച്ചു നൽകാനം തൊഴിലുറപ്പു പദ്ധതിയിൽ സാധിച്ചു. കിണർ റീചാർജിംഗ്, അസോള ടാങ്ക് നിർമാണം, മത്സ്യകുള നിർമാണം, തീറ്റപ്പുൽ കൃഷി എന്നിവയും എൻആർഇജി വിഭാഗത്തിൽ ഏറ്റെടുത്ത് പൂർത്തിയാക്കി.
previous post