Uncategorized
ഇരിട്ടി അയ്യപ്പൻകാവ് പുഴക്കര ജുമാ മസ്ജിദിന് സമീപം സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ ബാറ്ററി മോഷണം പോയതായി പരാതി
ഇരിട്ടി: അയ്യപ്പൻകാവ് പുഴക്കര ജുമാ മസ്ജിദിന് സമീപം സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ ബാറ്ററി മോഷണം പോയതായി പരാതി. വർഷങ്ങളായി സ്ട്രീറ്റ് ലൈറ്റ് കത്താത്തതുകൊണ്ട് ബാറ്ററി മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
കഴിഞ്ഞദിവസം തൊട്ടടുത്തുള്ള മിനി മാക്സ് ലൈറ്റ് അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് സ്ട്രീറ്റ് ലൈറ്റിന്റെ ബാറ്ററി മോഷണം പോയ വിവരം ശ്രദ്ധയിൽപ്പെട്ടത്. സമീപവാസികൾ മുഴക്കുന്ന പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.