Uncategorized

പറഞ്ഞത് വേദനയുണ്ടാക്കി, മാഡത്തിന് ബുക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല; ഇന്ദുമേനോന് മറുപടിയുമായി അഖിൽ പി ധർമ്മജൻ

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമര്‍ശനവുമായി എത്തിയ എഴുത്തുകാരി ഇന്ദു മേനോന് മറുപടിയുമായി അഖിൽ പി ധർമജൻ. വളരെ റെസ്പെക്റ്റഡ് ആയ എഴുത്തുകാരിയാണ് ഇന്ദു മേനോൻ എന്നും അവർ പറഞ്ഞത് വേദനയുണ്ടാക്കിയെന്നും അഖിൽ പി ധർമജൻ പറഞ്ഞു. മുൻപ് നേരിട്ട് കണ്ടപ്പോൾ ഓടി വന്ന് കൈ തന്ന് സംസാരിച്ച വ്യക്തി ഇപ്പോൾ എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണം എന്നുള്ള അപേക്ഷ മാത്രമാണ് തനിക്കുള്ളതെന്നും അഖിൽ പി ധർമജൻ പ്രതികരിച്ചു.

‘എനിക്ക് പേഴ്സണലി അറിയുന്ന ആളാണ് ഇന്ദു മേനോൻ. ഇന്ദു മാഡത്തിനെക്കാൾ പ്രായത്തിൽ ഒരുപാട് ഇളയതാണ് ഞാൻ. അപ്പോൾ മലയാളത്തിൽ ഇങ്ങനെ ഒരാൾക്ക് അവാർഡ് ലഭിക്കുമ്പോൾ സന്തോഷിക്കുമെന്നാണ് ഞാൻ കരുതിയത്. റാം എന്ന പേര് ബുക്കിന് ഉള്ളതുകൊണ്ടാണ് അവാർഡ് കിട്ടിയതെന്നാണ് പറയുന്നത്. കോഴിക്കോട് നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കണ്ടപ്പോൾ ഓടി വന്ന് കൈ തന്ന് സംസാരിച്ച വ്യക്തിയാണ്. എന്തിനാണ് മാഡം അങ്ങനെ പറഞ്ഞതെന്ന് ഞാൻ ആലോചിച്ചു. ചിലപ്പോൾ മാഡത്തിന് ബുക്ക് വായിച്ചിട്ട് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. പിന്നെ അവാർഡ് ഫൈനൽ ലിസ്റ്റിൽ വന്നതിൽ ഏതെങ്കിലും ബുക്ക് അവർക്ക് ഇഷ്ടമുള്ളതായിരിക്കണം. പക്ഷെ അത് പറഞ്ഞ രീതിയാണ് ശരിയാകാത്തത്.’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button