32.1 C
Iritty, IN
September 28, 2024
  • Home
  • kannur
  • കോടതി ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെയും കോടതികളെയും വിമർശിക്കുന്നത് വിലക്കി ഹൈക്കോടതി………
kannur

കോടതി ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെയും കോടതികളെയും വിമർശിക്കുന്നത് വിലക്കി ഹൈക്കോടതി………

കോടതി ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെയും കോടതികളെയും വിമർശിക്കുന്നത് വിലക്കി ഹൈക്കോടതി. കോടതി ജീവനക്കാരുടെ സമൂഹമാധ്യമ ഉപയോഗം സംബന്ധിച്ചുള്ള പെരുമാറ്റ ചട്ടത്തിലാണ് ഇത് സംബന്ധിച്ചുള്ള നിർദേശങ്ങൾ. സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ അങ്ങേയറ്റം ജാഗ്രത പുലർത്തണമെന്നും പെരുമാറ്റചട്ടം നിഷ്കർഷിക്കുന്നു. കോടതി ജീവനക്കാരുടെ സമൂഹമാധ്യമ ഇടപെടലുകൾ നിയന്ത്രിക്കുന്നതിന് പത്ത് നിർദേശങ്ങളാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തയാറാക്കിയ പെരുമാറ്റചട്ടത്തിലുള്ളത്.സർക്കാർ, സർക്കാർ സ്ഥാപനങ്ങൾ, മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ജഡ്ജിമാർ എന്നിവർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമർശനങ്ങളുന്നയിക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം. കോടതി ഉത്തരവുകളെയോ നിർദേശങ്ങളെയോ സമൂഹമാധ്യമങ്ങളിലൂടെ വിമർശിക്കരുത്. കോടതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തരത്. മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തരുത്. സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ സഭ്യമായ ഭാഷ ഉപയോഗിക്കണം.ഔദ്യോഗിക പദവിയുടെ അന്തസ് ഇടിക്കുന്ന തരത്തിൽ സമൂഹമമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. നിരോധിക്കപ്പെട്ട വെബ്സൈറ്റുകളിൽ കയറുകയോ, മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുകയോ ചെയ്യരുത്. ജോലിസമയത്ത് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കണം. കോടതികളിലെ ഇൻറർനെറ്റും കംപ്യൂട്ടറുകളും ഉപയോഗിച്ച് സമൂഹമാധ്യമ അക്കൗണ്ടുകളിൽ കയറരുതെന്നും പെരുമാറ്റചട്ടത്തിൽ പറയുന്നു. കോടതി ജീവനക്കാർ അവുടെ ഇ മെയിൽ വിലാസവും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ഹൈക്കോടതിയുടെ സോഷ്യൽ മീഡിയ സെല്ലിന് കൈമാറണമെന്നും നിർദേശമുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷണവിധേയമാക്കുക.

Related posts

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

വായനശാലകൾക്ക് ലാപ്‌ടോപ്പ് നൽകുന്നു

Aswathi Kottiyoor

കോവിഡ് വ്യാപനം: കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന നാല് തീവണ്ടികൾ ഓട്ടം നിർത്തും…

WordPress Image Lightbox