Uncategorized

മലയാളി വേരുള്ള അനിൽ മേനോൻ ബഹിരാകാശ നിലയത്തിലേക്ക്, യാത്ര അടുത്ത വർഷം, എട്ട് മാസം നിലയത്തിൽ തങ്ങും

ന്യൂയോർക്ക്: മലയാളി വേരുകളുള്ള ബഹിരാകാശ സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്. അനിൽ മേനോൻ 2026 ജൂണിൽ നിലയത്തിലേക്ക് പുറപ്പെടും. റഷ്യയുടെ സോയൂസ് പേടകത്തിലാകും യാത്ര. 8 മാസം നിലയത്തിൽ ചിലവഴിക്കും. 2021ലാണ് അനിൽ നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെട്ടത്. അനിലിന്റെ അച്ഛൻ മാധവ് മേനോൻ മലയാളിയും അമ്മ യുക്രൈൻ സ്വദേശിയുമാണ്. അനിൽ ദീർഘ കാലം അമേരിക്കൻ വ്യോമസേനയിൽ ജോലി ചെയ്തു. പിന്നീട് സ്‌പേസ് എക്സിൽ ഫ്‌ളൈറ്റ് സർജൻ ആയി. ഭാര്യ അന്ന മേനോൻ സ്‌പേസ് എക്സിൽ ലീഡ് സ്പെയ്സ് ഓപ്പറേഷൻസ് എൻജിനീയറും ബഹിരാകാശ സഞ്ചാരിയുമാണ്.

malayalam
liveTV

Science (Technology)
1 Min read
മലയാളി വേരുള്ള അനിൽ മേനോൻ ബഹിരാകാശ നിലയത്തിലേക്ക്, യാത്ര അടുത്ത വർഷം, എട്ട് മാസം നിലയത്തിൽ തങ്ങും
Prajeesh Ram
Published : Jul 02 2025, 01:54 AM
ബഹിരാകാശയാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരോടൊപ്പം റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 ബഹിരാകാശ പേടകത്തിലായിരിക്കും യാത്രയെന്ന് നാസ അറിയിച്ചു.
Google NewsFollow Us
FB
TW
Linkdin
Whatsapp
Native Share
Anil Menon, Anna Menon
Anil Menon, Anna Menon
Image Credit: Asianet News
Latest Videos

ന്യൂയോർക്ക്: മലയാളി വേരുകളുള്ള ബഹിരാകാശ സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്. അനിൽ മേനോൻ 2026 ജൂണിൽ നിലയത്തിലേക്ക് പുറപ്പെടും. റഷ്യയുടെ സോയൂസ് പേടകത്തിലാകും യാത്ര. 8 മാസം നിലയത്തിൽ ചിലവഴിക്കും. 2021ലാണ് അനിൽ നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെട്ടത്. അനിലിന്റെ അച്ഛൻ മാധവ് മേനോൻ മലയാളിയും അമ്മ യുക്രൈൻ സ്വദേശിയുമാണ്. അനിൽ ദീർഘ കാലം അമേരിക്കൻ വ്യോമസേനയിൽ ജോലി ചെയ്തു. പിന്നീട് സ്‌പേസ് എക്സിൽ ഫ്‌ളൈറ്റ് സർജൻ ആയി. ഭാര്യ അന്ന മേനോൻ സ്‌പേസ് എക്സിൽ ലീഡ് സ്പെയ്സ് ഓപ്പറേഷൻസ് എൻജിനീയറും ബഹിരാകാശ സഞ്ചാരിയുമാണ്.

ബഹിരാകാശയാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരോടൊപ്പം റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 ബഹിരാകാശ പേടകത്തിലായിരിക്കും യാത്രയെന്ന് നാസ അറിയിച്ചു. കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്നായിരിക്കും വിക്ഷേപണം. ഭാര്യ അന്ന മേനോൻ കഴിഞ്ഞ വർഷം ഒരു സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യത്തിൽ പങ്കെടുത്തിരുന്നു.

അനിൽമേനോനും സ്‌പേസ് എക്‌സിൽ ജോലി ചെയ്തിട്ടുണ്ട്. 2024-ൽ മേനോൻ 23-ാമത് ബഹിരാകാശയാത്രിക ക്ലാസിൽ നിന്ന് ബിരുദം നേടി. പരിശീലനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം തന്റെ ആദ്യത്തെ ബഹിരാകാശ നിലയ ദൗത്യത്തിനായി തയ്യാറെടുക്കാൻ തുടങ്ങി. യുഎസിലെ മിനിയാപൊളിസിൽ ജനിച്ചു വളർന്ന അനിൽ എമർജൻസി മെഡിസിൻ ഫിസിഷ്യൻ, മെക്കാനിക്കൽ എഞ്ചിനീയർ, യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പേസ് ഫോഴ്സിൽ കേണൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button