മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി ഒളിപ്പിച്ചു കടത്തുകയായിരുന്ന 44 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പിടികൂടി. ഇന്നലെ രാത്രി ഷാർജയിൽനിന്ന് ഗോഏയർ വിമാനത്തിലെത്തിയ
കോഴിക്കോട് കക്കോടി സ്വദേശി എ.പി.ആഷിക്കിൽനിന്നാണ് 972 ഗ്രാം സ്വർണം പിടികൂടിയത്.
കസ്റ്റംസ് ചെക്ക് ഇൻ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ എൻ.സി. പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, യുഗൽകുമാർ, മനീഷ് ഖട്ടാന, ജുബർ ഖാൻ, ഗുർമിത്ത് സിംഗ്, ഹവിൽദാർ സി.വി. ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.