കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ സംഘാടകസമിതി രൂപീകരണയോഗം സംഘടിപ്പിച്ചു
ഇരിട്ടി :കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ വ്യാപാരസംരക്ഷണ സന്ദേശ സംസ്ഥാന ജാഥയ്ക്ക് മുന്നോടിയായി സംഘാടകസമിതി രൂപീകരണയോഗം സംഘടിപ്പിച്ചു.സമിതി ഇരിട്ടി ഏരിയ പ്രസിഡണ്ട് പി പ്രഭാകരൻ അധ്യക്ഷത വഹിച്ച ചടങ്ങ് സമിതി ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ സഹദേവൻ ഉദ്ഘാടനം ചെയ്തു.
സമിതി ജില്ലാ കമ്മിറ്റി അംഗങ്ങളായ വിജേഷ്, ഡോക്ടർ ജി ശിവരാമകൃഷ്ണൻ, എ അസൂട്ടി, ചന്ദ്രൻ മട്ടന്നൂർ, മാത്യു ശ്രീകണ്ഠപുരം, അജയൻ പട്ടാന്നൂർ, നാരായണൻ മട്ടന്നൂർ ,വി ജി സുനിൽ, കെ പി വേണുഗോപാലൻ , പി കെ ദിനേശൻ, അബ്ദുൽ റസാഖ് ഉളിക്കൽ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ ആയി ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലതയെയും, വൈസർമാനായി എ അസൂട്ടി, കൺവീനർ വിജേഷ് ഒദയോത്ത്, ജോയിൻ സെക്രട്ടറി ഡോക്ടർ ജി ശിവരാമകൃഷ്ണൻ , ഖജാൻജിയായി അബ്ദുൾ റസാഖ് ഉളിക്കൽ എന്നിവരെയും തിരഞ്ഞെടുത്തു.2025 ഫെബ്രുവരി 13ന് നടത്തുന്ന പാർലമെൻറ് മാർച്ച് നോട് അനുബന്ധിച്ച് ജനുവരിയിൽ നടക്കുന്ന കേരള വ്യാപാരി വ്യവസായ സമിതി വ്യാപാര സംരക്ഷണ ജാഥയെ വിജയിപ്പിക്കാനാണ് സംഘാടകസമിതി രൂപീകരിച്ചത്