24 C
Iritty, IN
September 28, 2024
  • Home
  • Alappuzha
  • വനിതാ യാത്രക്കാർക്ക് സുരക്ഷിത താമസമൊരുക്കാൻ ‘സേഫ് സ്റ്റേ’ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി….
Alappuzha

വനിതാ യാത്രക്കാർക്ക് സുരക്ഷിത താമസമൊരുക്കാൻ ‘സേഫ് സ്റ്റേ’ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി….

ആലപ്പുഴ: യാത്രാവേളകളിൽ വനിതാ യാത്രക്കാർക്ക് സുരക്ഷിത താമസ സൗകര്യം ഒരുക്കാനായി വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് ‘സേഫ് സ്റ്റേ’ പദ്ധതി നടപ്പാക്കാൻ ആലോചിക്കുകയാണ് കെ.എസ്.ആർ.ടി.സി.
കെ.എസ്.ആർ.ടി.സിയുടെ 94 ഡിപ്പോകളിലും വനിതാ യാത്രക്കാർക്കായി എ.സി, നോൺ എ.സി മുറികളൊരുക്കും. ആദ്യസംരംഭം തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ തുടങ്ങും. ദീർഘദൂര യാത്രകളിൽ ഉൾപ്പെടെ വനിതകൾക്ക് വിശ്രമത്തിനും താമസത്തിനുമായി സുരക്ഷിതമായ ഒരു കേന്ദ്രം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഇല്ലാത്തതിനാലും യാത്രക്കാരുടെ വളരെ നാളായുള്ള ആവശ്യം പരിഗണിച്ചു തുടങ്ങുന്ന ഈ പദ്ധതി കോവിഡിനെ തുടർന്ന് വരുമാനം കുറഞ്ഞ കെ.എസ്.ആർ.ടി.സി ക്ക് അത് വർദ്ധിപ്പിക്കാനുള്ള മാർഗ്ഗം കൂടിയാണ്. തിരുവനന്തപുരം ഈഞ്ചക്കലിൽ 100 പേർക്ക് താമസിക്കാൻ പറ്റുന്ന ലോഡ്ജും ഭക്ഷണശാലയും ആധുനിക സൗകര്യങ്ങളോടുകൂടിയ 30 ശൗചാലയങ്ങളും പെട്രോൾ പമ്പും നിർമ്മിക്കാൻ കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നുണ്ട്.

Related posts

അഭിമന്യു വധം; രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

Aswathi Kottiyoor

വീട് ബഫര്‍ സോണിലാണോ? ഭൂപടം നോക്കി അറിയാം; പരാതി ജനുവരി 7നകം അറിയിക്കണം

Aswathi Kottiyoor

വാണിജ്യ പാചക വാതക സിലണ്ടറിന്റെ വില കുറച്ചു

Aswathi Kottiyoor
WordPress Image Lightbox