Uncategorized

മരിച്ചത് ആൺകുട്ടിയെന്ന് എഫ്‌ഐആറിൽ; ആശിർനന്ദയുടെ മരണത്തിൽ പൊലീസിന് വീഴ്ച;മനഃപൂർവം വരുത്തിയതെന്ന് സന്ദീപ് വാര്യർ

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആശിര്‍നന്ദയുടെ മരണത്തില്‍ പൊലീസിന് ഗുരുതര പിഴവ്. പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത് ആണ്‍കുട്ടിയെന്നാണ്. എഫ്‌ഐആറില്‍ മരണപ്പെട്ടയാളുടെ വിവരം രേഖപ്പെടുത്തിയ ഭാഗത്താണ് പിഴവ് സംഭവിച്ചത്.

സാങ്കേതിക പ്രശ്‌നമെന്നാണ് ഇതേപ്പറ്റി പൊലീസ് പറയുന്നത്. വിഷയം നാളെ പരിഹരിക്കുമെന്നും നാട്ടുകല്‍ പൊലീസ് പറയുന്നു. പിഴവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കോടതി മുഖേന തിരുത്തുമെന്നും നാട്ടുകല്‍ സിഐ എ ഹബീബുല്ല പറഞ്ഞു. അതേസമയം പൊലീസിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. എഫ്‌ഐആറില്‍ ഗുരുതര പിഴവ് വരുത്തിയത് കേസ് ദുര്‍ബലപ്പെടുത്താനെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്. ആരോപണ വിധേയരെ സംരക്ഷിക്കാനാണ് തെറ്റുവരുത്തിയതെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button