Uncategorized
ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; നൃത്ത അധ്യാപകന് 52 വര്‍ഷം കഠിന തടവ്

ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ നൃത്ത അധ്യാപകന് അമ്പതിരണ്ട് വര്‍ഷം കഠിന തടവും മൂന്ന് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ. കൊല്ലം തുളസിമുക്ക് സ്വദേശി സുനില്‍ കുമാറിനെയാണ് തിരുവനതപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം വെറും തടവും പ്രതി അനുഭവിക്കണം.




