Uncategorized

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ തിക്കും തിരക്കും; 500ലേറെ പേർക്ക് പരുക്ക്

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റു. 500 ലേറെ പേർക്ക് പരുക്കേറ്റതായി വിവരം. പലരുടെയും നില ഗുരുതരമെന്നും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടു പേരുടെ നില ഗുരുതരമെന്നും റിപ്പോർട്ടുകളുണ്ട്. രഥയാത്രയോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളെല്ലാം കർശനമാക്കിയിരുന്നു.

സുരക്ഷ ഉറപ്പാക്കുന്നതിനായി സായുധ സേനയുൾപ്പെടെ എട്ട് കമ്പനി സായുധ പൊലീസ് സേനയെയാണ് വിന്യസിച്ചിരുന്നത്. ഇതിനിടെയാണ് അപകടം നടന്നത്. രഥം വലിക്കുന്നതിനിടെ കൂട്ടത്തോടെ ആളുകൾ എത്തിയതാണ് അപകടത്തിന് കാരണമായത്. ദേഹാസ്വാസ്ഥ്യം നേരിട്ടയാളുകളെ ദൗത്യ സംഘം ആശുപത്രിയിലേക്ക് മാറ്റുന്ന ശ്രമം തുടരുകയാണെന്ന് ഒഡിഷ മന്ത്രി മുകേഷ് മഹാലിംഗ് പറഞ്ഞു. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയതെന്നാണ് പറയുന്നത്.

ബലഭദ്ര ഭഗവാന്റെ രഥം വലിക്കാൻ വൻ ജനക്കൂട്ടം എത്തിയതാണ് തിക്കും തിരക്കും ഉണ്ടാക്കിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള രഥങ്ങളിൽ ഒന്നായ തലധ്വജ രഥം വലിക്കുന്ന ആചാരപരമായ ആഘോഷത്തിനിടെയാണ് അപകടം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button