25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഹരിത തെരഞ്ഞെടുപ്പ് സന്ദേശവുമായി വില്‍കലാമേള
kannur

ഹരിത തെരഞ്ഞെടുപ്പ് സന്ദേശവുമായി വില്‍കലാമേള

ഹരിത തെരഞ്ഞെടുപ്പ് സന്ദേശങ്ങളുമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വില്‍കലാമേള ജില്ലയില്‍ പര്യടനം ആരംഭിച്ചു. കണ്ണാടിപ്പറമ്പ് ഗ്രാമകേളി തിയേറ്ററിന്റെ വനിതാ കലാട്രൂപ് ആണ് ഹരിത വില്‍കലാ മേള അവതരിപ്പിക്കുന്നത്. ആദ്യ അവതരണം കണ്ണാടിപ്പറമ്പില്‍ എഡിഎം ഇപി മേഴ്‌സി ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പിഎം രാജീവ് അധ്യക്ഷനായി.
പരിസ്ഥിതി മലിനീകരണം, ഹരിത പെരുമാറ്റച്ചട്ടം തുടങ്ങിയ വിഷയങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒപ്പനപ്പാട്ടിന്റെയും ഓട്ടം തുള്ളലിന്റെയും ഈണങ്ങളിലൂടെയാണ് വില്‍ കലാമേളയിലൂടെ അവതരിപ്പിക്കുന്നത്. വിനോദ് കണ്ണാടിപ്പറമ്പാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലസിജ സുരേന്ദ്രന്‍, വി വി റീഷ്മ, വി കെ മോഹിനി, ഷീബ സനീഷ്, എം സവിത എന്നിവരാണ് സംഘത്തിലുള്ളത്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഹരിത സന്ദേശങ്ങളുമായി വില്‍കലാമേള പര്യടനം നടത്തും.

Related posts

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണ​ക്ക​ട​ത്ത്: മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ട്ടു

Aswathi Kottiyoor

കണ്ണൂരില്‍ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് 52 കേന്ദ്രങ്ങളില്‍

Aswathi Kottiyoor

ജില്ലയിലെ പാചകവാതക മേഖലയിലെ ചുമട്ട് തൊഴിലാളികള്‍ 22 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

Aswathi Kottiyoor
WordPress Image Lightbox