കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പട്ടികയില്‍ 2021 ജനുവരി 20ന് ശേഷം പുതുതായി പേര് ചേര്‍ത്തത് 49793 വോട്ടര്‍മാര്‍. ഇവരില്‍ 24919 പേര്‍ പുരുഷന്‍മാരും 24870 പേര്‍ സ്ത്രീകളും നാലു പേര്‍ ഭിന്നലിംഗക്കാരുമാണ്. അഴീക്കോട് മണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ പുതുതായി വോട്ട് ചേര്‍ത്തത്- 5857. ഏറ്റവും കുറവ് പേര്‍ പുതുതായി വോട്ട് ചേര്‍ത്തത് പയ്യന്നൂര്‍ മണ്ഡലത്തിലാണ്- 2763 പേര്‍.
കല്ല്യാശ്ശേരി- 3536, തളിപ്പറമ്ബ്- 5058, ഇരിക്കൂര്‍- 4567, കണ്ണൂര്‍- 5126, ധര്‍മ്മടം- 4576, തലശ്ശേരി- 4274, കൂത്തുപറമ്ബ്- 5841, മട്ടന്നൂര്‍- 3460, പേരാവൂര്‍- 4735 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളില്‍ പുതുതായി പേര് ചേര്‍ത്ത വോട്ടര്‍മാരുടെ എണ്ണം.
ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എന്‍ആര്‍ഐ വോട്ടര്‍മാര്‍ ഉള്‍പ്പെടെ ആകെ വോട്ടര്‍മാരുടെ എണ്ണം 20,61041 ആയി. ഇവരില്‍ 1088355 സ്ത്രീകളും 972672 പുരുഷന്‍മാരും 14 ഭിന്നലിംഗക്കാരുമാണ്. ജില്ലയില്‍ കൂടുതല്‍ വോട്ടര്‍മാരുള്ളത് തളിപ്പറമ്ബ് നിയോജക മണ്ഡലത്തിലാണ്. 213096 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ കണ്ണൂര്‍ നിയോജക മണ്ഡലമാണ് പിറകില്‍- 173961.
ജില്ലയില്‍ 13674 പുരുഷന്‍മാരും 583 സ്ത്രീകളും ഭിന്നശേഷി വിഭാഗത്തില്‍ പെട്ട ഒരാളും ഉള്‍പ്പെടെ 14258 എന്‍ആര്‍ഐ വോട്ടര്‍മാരാണുള്ളത്. ഇവര്‍ക്കു പുറമെ, 6730 പുരുഷന്‍മാരും 256 സ്ത്രീകളുമായി 6986 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്.
ജില്ലയിലെ മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക്:
പയ്യന്നൂര്‍-183223 (സ്ത്രീകള്‍ 96701, പുരുഷന്‍മാര്‍ 86520, ഭിന്നലിംഗം 2), കല്ല്യാശ്ശേരി- 184923 (സ്ത്രീകള്‍ 100783, പുരുഷന്‍മാര്‍ 84139, ഭിന്നലിംഗം 1), തളിപ്പറമ്ബ്- 213096 (സ്ത്രീകള്‍ 113018, പുരുഷന്‍മാര്‍ 100075, ഭിന്നലിംഗം 3), ഇരിക്കൂര്‍- 194966 (സ്ത്രീകള്‍ 98809, പുരുഷന്‍മാര്‍ 96156, ഭിന്നലിംഗം 1), അഴീക്കോട്- 181562 (സ്ത്രീകള്‍ 97319, പുരുഷന്‍മാര്‍ 84241, ഭിന്നലിംഗം 2), കണ്ണൂര്‍- 173961 (സ്ത്രീകള്‍ 93044, പുരുഷന്‍മാര്‍ 80915, ഭിന്നലിംഗം 2), ധര്‍മ്മടം- 193486 (സ്ത്രീകള്‍ 103711 , പുരുഷന്‍മാര്‍ 89773, ഭിന്നലിംഗം 2), തലശ്ശേരി- 175143 (സ്ത്രീകള്‍ 93953, പുരുഷന്‍മാര്‍ 81190), കൂത്തുപറമ്ബ്- 194124 (സ്ത്രീകള്‍ 101291, പുരുഷന്‍മാര്‍ 92833), മട്ടന്നൂര്‍- 189308 (സ്ത്രീകള്‍ 99182, പുരുഷന്‍മാര്‍ 90126), പേരാവൂര്‍- 177249 (സ്ത്രീകള്‍ 90544, പുരുഷന്‍മാര്‍ 86704, ഭിന്നലിംഗം 1).