Uncategorized

തൃശൂർ കൊടകരയിൽ കെട്ടിടം തകർന്നു വീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ശക്തമായ മഴയിൽ തൃശൂർ കൊടകരയിൽ കെട്ടിടം തകർന്നു വീണു. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് ഇടിഞ്ഞുവീണത്. മൂന്ന് പേർ വീടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു.

പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും തിരച്ചിൽ തുടരുന്നു.17 പേരോളം ആണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. രാവിലെ ഏകദേശം ആറുമണിയോടെയാണ് കെട്ടിടം ഇടിഞ്ഞു വീണത്. വീട് തകർന്നുവീഴത്തോടെ മറ്റുള്ളവർ 14 പേരും ഓടി രക്ഷപ്പെടുകയായിരുന്നു.രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടം സംഭവിച്ചത്.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

കൊടകര ടൗണിൽ തന്നെയുള്ള കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലാണ് തൊഴിലാളികൾ കുടുങ്ങിയതെന്ന് കരുതുന്നു. ചെങ്കല്ലുകൊണ്ട് നിർമിച്ച കെട്ടിടം കനത്ത മഴയെ തുടർന്ന് തകർന്നു വീഴുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button