25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • മ്യൂസിക് ചാലഞ്ചുമായി സ്വീപ് കണ്ണൂര്‍; വോട്ട് പാട്ടിന് സംഗീതം നല്‍കാന്‍ അവസരം
kannur

മ്യൂസിക് ചാലഞ്ചുമായി സ്വീപ് കണ്ണൂര്‍; വോട്ട് പാട്ടിന് സംഗീതം നല്‍കാന്‍ അവസരം

ജനങ്ങളില്‍ വോട്ടര്‍ അവബോധം വര്‍ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മ്യൂസിക് ചാലഞ്ച് ഒരുക്കുന്നു.
‘സ്‌നേഹമുള്ളവര്‍ ചുറ്റുമുള്ളതായ് തോന്നുമെപ്പോഴും
ഈ വഴികളില്‍
നിറ സുഗന്ധവും സ്മൃതി മധുരവും സദിരലിയുമീ
ഹൃദയ ഭൂമിയില്‍
ഒരുമയുള്ളൊരാ തണല്‍മരങ്ങളായ് നിരന്നു നിന്നിടാം
ഇനിയ നന്മയ്ക്ക്
നമുക്കു കണ്ണൂരിന്‍ കനിവിതൊക്കെയും പകര്‍ന്നു നല്‍കിടാം
നിതാന്ത ഗീതമായ്’
വി ആര്‍ സന്തോഷ് എഴുതിയ ഈ വരികള്‍ക്ക് സംഗീതം നല്‍കാന്‍ അവസരം നല്‍കുന്നതാണ് മ്യൂസിക് ചാലഞ്ച്. ഏറ്റവും മികച്ച സംഗീതത്തിന് ദൃശ്യാവിഷ്‌കാരം ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ട്യൂണുകള്‍ മാര്‍ച്ച് 21ന് മുമ്പായി sveepkannur2021@gmail.com ലേക്കോ 9447029015 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്കോ അയക്കാം

Related posts

ജില്ലയില്‍ പോളിംഗ് സാമഗ്രികള്‍ വിതരണത്തിനെത്തി…………

Aswathi Kottiyoor

ജി​ല്ലാ ഒ​ളി​ന്പിക്സ് ഇ​ന്നു​ മു​ത​ൽ

Aswathi Kottiyoor

വീ​ട്ട​മ്മ​യ്ക്ക് വെ​ട്ടേ​റ്റ സം​ഭ​വം: സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Aswathi Kottiyoor
WordPress Image Lightbox