23.8 C
Iritty, IN
October 6, 2024
  • Home
  • aralam
  • ആറളം ഫാമിലെ കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിന് നടപടി ആരംഭിച്ചു………
aralam

ആറളം ഫാമിലെ കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിന് നടപടി ആരംഭിച്ചു………

ഇരിട്ടി:വനം വകുപ്പിന്റെയും ആറളം ഫാം ജീവനക്കാരുടേയും നേതൃത്വത്തിൽ ആറളം ഫാമിലെ കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിന് നടപടി ആരംഭിച്ചു.ആറളം, കൊട്ടിയൂര്‍, കണ്ണവും റെയിഞ്ചിലെ 30തോളം വനപാലകരും ആറളം ഫാമിലെ പത്തോളം തൊഴിലാളികളും സംയുക്തമായാണ്തുരത്തല്‍ ആരംഭിച്ചിരിക്കുന്നത്. ഫാമിലെ കൃഷിയിടത്തില്‍ 15-ല്‍ അധികം ആനകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ രണ്ട് കുട്ടിയാന ഉള്‍പ്പെടുന്ന സംഘവും ഉണ്ട്. കുട്ടിയാന ഉള്ളതിനാല്‍ആനക്കൂട്ടംഅക്രമകാരികളാകാനുള്ള സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫാമിനകത്തുകൂടി പോകുന്ന കക്കുവ- പാലപ്പുഴ റോഡ് അടച്ചിട്ടാണ് ആനകളെ തുരത്തുന്നത്. പുനരധിവാസ മേഖലയിലേക്കുള്ള മുഴുവന്‍ റോഡുകളും നിരീക്ഷിക്കുന്നുണ്ട്. കൊട്ടിയൂര്‍ റെയ്ഞ്ച് ഓഫീസര്‍ സുധീര്‍, ആറളം റെയ്ഞ്ചര്‍ അനില്‍ കുമാര്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ ജയേഷ് ജോസഫ്, ആര്‍.ആര്‍.ടി.ഹരിദാസ്, ഫോറസ്റ്റര്‍മാരായ മഹേഷ്, വിനു കായലോടന്‍, സുരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആനകളെ തുരത്തുന്നത്.

Related posts

ആ​റ​ളത്ത് ഭൂ​മി​യു​ടെ ന്യാ​യ​വി​ല നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​ത

Aswathi Kottiyoor

ഡി.എ.ഡബ്ല്യു.എഫ് ആറളം പഞ്ചായത്ത് കമ്മിറ്റി രൂപീകരണം

Aswathi Kottiyoor

കുടുംബാരോഗ്യ കേന്ദ്രത്തിൽ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പ്

Aswathi Kottiyoor
WordPress Image Lightbox