24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • പൗരത്വ പ്രക്ഷോഭങ്ങളെ വീണ്ടെടുക്കുക : ഷംസീർ ഇബ്രാഹീം……….
kannur

പൗരത്വ പ്രക്ഷോഭങ്ങളെ വീണ്ടെടുക്കുക : ഷംസീർ ഇബ്രാഹീം……….

കണ്ണൂർ: കോവിഡ് പ്രോട്ടോകോൾ മറവിൽ പൗരത്വ പ്രക്ഷോഭങ്ങളെ നിശബ്ദമാക്കി ലോക്ഡൗൻ കാലത്ത് സമര നേതാക്കളെ കള്ളക്കേസുകൾ ചുമത്തി ജയിലിൽ അടച്ച കേന്ദ്ര സർക്കാറിന്റെ അനീതികൾക്കെതിരെ പൊതുസമൂഹം സമര രംഗത്തിറങ്ങണമെന്ന് ഫ്രറ്റെണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹീം അഭിപ്രായപ്പെട്ടു.

‘ഡൽഹി വംശഹത്യയുടെ ഒരാണ്ട്’ എന്ന തലക്കെട്ടിൽ
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിന്റെയും ഡൽഹി പൊലീസിൻ്റെയും ഒത്താശയോടെ സംഘ്പരിവാർ ആസൂത്രണം ചെയ്തു നടപ്പാക്കിയ ഡൽഹിയിലെ മുസ്‌ലിം വംശഹത്യയുടെ ഒരാണ്ട് പൂർത്തിയാകുമ്പോൾ സ്വതന്ത്ര ഇന്ത്യയിലെ മുഴുവൻ മുസ്‌ലിം വംശഹത്യകളെയും ഓർക്കുകയും ഓർമകളെ സമരങ്ങളാക്കി തീർക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെല്ലി, ഭഗൽപൂർ, ജപൽപ്പൂർ, ഭീവണ്ടി, ഗുജറാത്ത്, മുസഫർനഗർ, ഡൽഹി തുടങ്ങി ഇന്ത്യയിൽ നടന്ന മുസ്‌ലിം വംശഹത്യകളെ ഓർക്കുമോൾ അതത് കാലത്ത് ഇടത് വലത് ദേശീയ രാഷ്ട്രീയ പാർട്ടികൾ മുസ്ലിങ്ങളോട് ചെയ്ത അനീതികൾ കൂടി പുനർ വായിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ആദ്യക്ഷത വഹിച്ച സംഗമത്തിൽ പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കെ.കെ ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി.
ഡൽഹി സർവ്വകലാശാല വിദ്യാർത്ഥിനിയും പൗരത്വ സമരത്തിലെ സജീവ സാന്നിധ്യവുമായ റാനിയ സുലൈഖ, ജി.ഐ.ഒ ജില്ലാ ജനറൽ സെക്രട്ടറി ശഹ്സാന സി.എച്ച്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് മക്ബൂൽ കെ.എം എന്നിവർ സംസാരിച്ചു.
ഇൻസിമാം ഖിറാഅത്ത് നടത്തി. സോളിഡാരിറ്റി കണ്ണൂർ ജില്ലാ പ്രസിഡന്റ് സക്കീർ ഹുസൈൻ സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് ഡോ.മിസ്ഹബ് ഇരിക്കൂർ നന്ദിയും പറഞ്ഞു.

Related posts

ദു​ര​ന്തനി​വാ​ര​ണ രം​ഗ​ത്ത് യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ സ​ന്ന​ദ്ധസേ​ന

Aswathi Kottiyoor

കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങുന്നു

Aswathi Kottiyoor

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കും

Aswathi Kottiyoor
WordPress Image Lightbox