Uncategorized

‘അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നു’; പെരിന്തൽമണ്ണയിൽ വീണ്ടും പുലി ഭീതി

മലപ്പുറം: അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നതോടെ പെരിന്തൽമണ്ണയിൽ വീണ്ടും പുലി ഭീതി. കഴിഞ്ഞ ദിവസമാണ് പശുക്കിടാവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. കൊടുകുത്തി മലയുടെ ഭാഗമായ അമ്മിനിക്കാട് കോലഞ്ചേരി റിനോജിന്റെ പശുക്കിടാവിനെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് പ്രദേശത്ത് പുലിഭീതി വീണ്ടും ഉയർന്നത്. പശുക്കിടാവിന് സംഭവിച്ച ആക്രമണത്തിന്റെ രീതി അനുസരിച്ച് പുലിയാകാമെന്ന് സംശയിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നുണ്ട്.

ഒരു മാസം മുൻപ് കൊടികുത്തി മലയുടെ തന്നെ തുടർച്ചയായ മണ്ണാർമല ദേശത്ത് പുലിയെന്ന് തോന്നിക്കുന്ന രീതിയിലുള്ള ജീവിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. പുലിയുടേതിന് സമാനമായ ജീവി റോഡ് മുറിച്ച് കടക്കുന്ന ദൃശ്യവും സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇതിന് സമീപ പ്രദേശങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർ ന്ന് വനം വകുപ്പ് കെണി സ്ഥാ പിച്ചിരുന്നു.

അമ്മിനിക്കാട് പശുക്കിടാവിനെ അജ്ഞാത ജീവി കൊലപ്പെടുത്തിയതിനെ തുടർ ന്ന് വനം വകുപ്പ് ജീവനക്കാർ, ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂനിറ്റിലെ ഷുഹൈബ് മാട്ടായ, ജബ്ബാർ ജൂബിലി, ഫവാസ് മങ്കട, ഗിരീഷ് കീഴാറ്റൂർ, ഹുസ്സൻ കക്കൂത്ത്, യാ സർ എരവിമംഗലം എന്നിവർ സ്ഥലം സന്ദർശിച്ചു. കൂടുതൽ സ്ഥിരീകരണം വരുന്നതുവരെ പരിസരവാസികളോട് ജാഗ്ര തരായിരിക്കുവാൻ ട്രോമാകെയർ പ്രവർത്തകർ നിർദേശിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button