Uncategorized
ജിയുപിഎസ് ചുങ്കക്കുന്നിൽ വായനാദിനാചരണത്തിന് തുടക്കം കുറിച്ചു

കൊട്ടിയൂർ: ജി യു പി എസ് ചുങ്കക്കുന്നിൽ വായനാദിനാചരണത്തിന് ജൂൺ 19 വ്യാഴാഴ്ച തുടക്കം കുറിച്ചു . സ്കൂൾ അസംബ്ലിയിൽ സീനിയർ അധ്യാപകൻ ഷാവു സാർ വായനാദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒപ്പം തന്നെ വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. അതിനുശേഷം ക്വിസ് മത്സരം, പി.എൻ പണിക്കർ അനുസ്മരണം, പത്രവായന മത്സരം എന്നിവ സംഘടിപ്പിച്ചു.




