Uncategorized

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന് ഇന്ന് തുടക്കം; കരുൺ നായരുടെ പരുക്ക് ആശങ്ക

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30ന് ലീഡ്‌സിലെ ഹെഡിംഗ്‍ലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റിന് തുടക്കമാകുക.വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ച ശേഷം, യുവതാരങ്ങൾ ഏറെയുള്ള ടീം ഇന്ത്യയാണ് ഇന്ന് ലീഡ്സിൽ ഇറങ്ങുക. ടെസ്റ്റിൽ മികച്ച ഫോമിൽ തുടരുന്ന ഇംഗ്ലണ്ടിനെ പിടിച്ചു കിട്ടുക എന്നതായിരിക്കും ഈ യുവ സംഘത്തിൻ്റെ വെല്ലുവിളി.

ബാറ്റര്‍ ശുഭ്‌മാന്‍ ഗില്ലാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റ് നായകനായി ഗിൽ എത്തിയതോടെ തലമുറ മാറ്റം കൂടിയാണ് സംഭവിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അഭാവത്തിൽ ശുഭ്‌മാന്‍ ഗില്‍ നായകനായി അരങ്ങേറുമ്പോൾ ഇന്നത്തെ ടെസ്റ്റ് ടീമിൽ നൂറ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ആരും തന്നെയില്ല എന്നതാണ് പ്രത്യേകത. 50 ടെസ്റ്റ് മത്സരങ്ങൾക്ക് മുകളിൽ മുകളിൽ കളിച്ചത് രവീന്ദ്ര ജഡേജയും കെ എൽ രാഹുലും മാത്രമാണ്. അതിനാല്‍ തന്നെ ഹെഡിംഗ്‍ലിയില്‍ ടീം ഇന്ത്യയുടെ ഓപ്പണർമാരും വൺ ഡൗണും അടക്കം ആദ്യ ഇലവൻ ആരൊക്കെ എന്നതിലേക്ക് ആയിരിക്കും ആരാധകരുടെ കണ്ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button