27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക; റേഷൻ വിതരണത്തിൽ പുതിയ മാറ്റങ്ങൾ, സുപ്രധാന വിവരങ്ങൾ ഇതൊക്കെ
Kerala

റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക; റേഷൻ വിതരണത്തിൽ പുതിയ മാറ്റങ്ങൾ, സുപ്രധാന വിവരങ്ങൾ ഇതൊക്കെ

കേരളത്തിലെ റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്, പുതിയ മാറ്റങ്ങളുമായി സർക്കാർ. സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് എന്തെല്ലാം റേഷൻ വിഹിതമാണ് ഓരോ മാസവും ലഭിക്കുന്നതെന്ന് കൃത്യമായി അറിയാൻ കഴിയുന്ന സംവിധാനം ഒരുക്കി സർക്കാർ. ‘എന്റെ റേഷൻ കാർഡ്’ എന്ന ആപ്ലിക്കേഷൻ വഴി ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും നമുക്ക് നിമിഷനേരങ്ങൾക്കുള്ളിൽ അറിയാൻ സാധിക്കും.
പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇത് ഡൗൺലോഡ് ചെയ്തതിനു ശേഷം റേഷൻ കാർഡ് നമ്പർ ഇതിൽ എന്റർ ചെയ്യുകയാണെങ്കിൽ റേഷൻ വിതരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയുവാൻ സാധിക്കും. കേരള സംസ്ഥാന സർക്കാരിന്റെ ഔദ്യോഗികമായ ഒരു ആപ്ലിക്കേഷൻ ആണ് ഇത്. ഇത്തരമൊരു ആപ്ളിക്കേഷൻ നിലവിലുള്ള വിവരം പലർക്കും അറിയില്ല. ഇതുവരെയും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാത്തവർ ആണെങ്കിൽ ആവശ്യമെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കുക.
ഓരോ റേഷൻ കാർഡ് ഉടമകൾക്കും അവർക്ക് ഓരോ മാസം ലഭ്യമാകുന്ന റേഷൻ വിഹിതം മൊബൈൽ ഫോണുകളിലേക്ക് മെസ്സേജ് ആയി വരുമെന്ന് കേരള സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമൻ വ്യക്തമാക്കുന്നു. ഇതിനായി ഓരോരുത്തരും ചെയ്യേണ്ടത് റേഷൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക എന്നതാണ്. ഇപ്പോൾ നിലവിൽ ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ നൽകിയാൽ മാത്രമേ ഫോണിലേക്ക് വിവരങ്ങൾ സന്ദേശമായി എത്തുകയുള്ളു. ഇത്തരത്തിൽ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്ത എല്ലാ ഫോണുകളിലേക്കും റേഷൻ വിഹിതം എസ്. എം. എസ് ആയി വരുന്നതാണ്.

Related posts

കൊടിതോരണങ്ങൾക്ക് വിലക്ക്: ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ ക​മ്മീ​ഷ​നു നി​ര്‍​ദേ​ശം

Aswathi Kottiyoor

റെയിൽവേ കോവിഡ്‌ കാലത്ത്‌ നിർത്തലാക്കിയ ആനുകൂല്യങ്ങൾ ഇനിയില്ല: കേന്ദ്രം

Aswathi Kottiyoor

സജ്ജീകരണങ്ങള്‍ ഒരുക്കിയത് പാഴായി; കീഴ്പള്ളി സാ​മൂ​ഹിക ആ​രോ​ഗ്യകേന്ദ്രത്തില്‍ ഡയാലിസിസ് യൂനിറ്റിന് അനുമതിയില്ല

Aswathi Kottiyoor
WordPress Image Lightbox