കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണ പരിപാടിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെത്തുന്നു. അദ്ദേഹത്തിെൻറ മണ്ഡലമായ ധർമടത്ത് വരവേല്പ് നല്‍കും.
തിങ്കളാഴ്ച ഉച്ച മൂന്നിന് മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിയെ ബാൻഡ് വാദ്യത്തിെൻറയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ പിണറായിയിലേക്ക് ആനയിക്കുമെന്ന് എല്‍.ഡി.എഫ് ധര്‍മടം നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചെറിയ വളപ്പ്, തട്ടാരി, ചാമ്പാട്, വണ്ണാെൻറമെട്ട, ഓടക്കാട്, മൈലുള്ളിമെട്ട, പൊയനാട്, മമ്പറം, കമ്പനി മെട്ട എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
തുടര്‍ന്ന് പിണറായി കണ്വെന്ഷന് സെൻററിന് സമീപം പൊതുയോഗം നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്‍.ഡി.എഫിെൻറ പ്രചാരണ തുടക്കം കൂടിയാകും മുഖ്യമന്ത്രിയുടെ സ്വീകരണ പരിപാടി. മാർച്ച് 11ന് വൈകീട്ട് നാലിന് ധർമടം നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ കണ്‍വെന്‍ഷനിലും അദ്ദേഹം പെങ്കടുക്കും. മാർച്ച് 10 മുതല്‍ 16 വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. ഒരുദിവസം ഏഴ് പരിപാടികളുണ്ടാകും.
മൂന്ന് ബൂത്തുകള്‍ക്ക് ഒരു പരിപാടി എന്ന നിലയിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. വാര്‍ത്തസമ്മേളനത്തില്‍ നേതാക്കളായ മുന്‍ എം.എല്‍.എ കെ.കെ. നാരായണന്, കെ. ശശിധരന്, പി. ബാലന്, ടി.കെ.എ. ഖാദര്‍, എം.കെ. മുരളി എന്നിവര്‍ പങ്കെടുത്തു.