24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • എട്ട് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം; ‘ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്’ സമീപനം പിന്‍തുടരാന്‍ കേന്ദ്ര നിര്‍ദേശം
Kerala

എട്ട് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം; ‘ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്’ സമീപനം പിന്‍തുടരാന്‍ കേന്ദ്ര നിര്‍ദേശം

ഹരിയാണ, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗോവ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ചണ്ഡീഗഡ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.

ഈ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.

‘ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്’ സമീപനം കൃത്യമായും പിന്തുടരണമെന്നും അറിയിച്ചു. ആര്‍ടി-പിസിആര്‍ പരിശോധനകള്‍ ജില്ലാ അടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണം.

നിരീക്ഷണം ശക്തിപ്പെടുത്തുകയും കണ്ടെയ്ന്‍മെന്റ് ഏര്‍പ്പെടുത്തുകയും ചെയ്യണം. തുടങ്ങിയവയാണ് സുപ്രധാന നിര്‍ദേശങ്ങള്‍.

എട്ട് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നീതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍ എന്നിവര്‍ ആശയവിനിമയം നടത്തി.

Related posts

സേവനദിന ശ്രമദാനം നടത്തി കൊളക്കാട് സാന്തോം സ്നേഹക്കൂട്-90 ബാച്ചിന്റെയും കൊട്ടിയൂർ മിഴി കലാ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ പൂളക്കുറ്റി വെള്ളറയിൽ ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് ശ്രമദാനം നടത്തി.

Aswathi Kottiyoor

വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകും മുമ്പ് പ്രണയ വിവാഹിതയായ യുവതി ജീവനൊടുക്കി

Aswathi Kottiyoor

ആയുര്‍വേദ ആചാര്യന്‍ ഡോ. പി കെ വാരിയര്‍ അന്തരിച്ചു.

Aswathi Kottiyoor
WordPress Image Lightbox