Uncategorized
കാഞ്ഞങ്ങാട് ജീവനൊടുക്കാൻ ശ്രമിച്ച നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ നില അതീവ ഗുരുതരം; എസ്എഫ്ഐ മാർച്ചിൽ സംഘർഷം
കാഞ്ഞങ്ങാട്: നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ ആത്മഹത്യാ ശ്രമത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ആശുപത്രിയിലേക്ക് തള്ളികയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ് നടത്തി. രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും ഒരു പോലീസുകാരനും ലാത്തിചാർജ്ജിൽ പരിക്കേറ്റു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ചേരിപ്പാടി മാർച്ച് ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. പ്രശ്നം ചർച്ച ചെയ്യാൻ വൈകിട്ട് മൂനിന് ഡിവൈഎസ്‌പി വിദ്യാർഥികളെയും മാനേജ്മെൻ്റ് പ്രതിനിധികളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ചൈതന്യയുടെ നില അതീവ ഗുരുതരം തുടരുന്നു.