Uncategorized

മുണ്ടൂരിലെ കാട്ടാന ആക്രമണം; ഫെൻസിങ് ചെയ്യുമെന്ന് ഉറപ്പ് വേണം, പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ജില്ലാ കളക്ടറും ആര്‍ഡിഒയും ഉടന്‍ സ്ഥലത്ത് എത്തണമെന്നും തുടർച്ചയായി ആക്രമണം നടക്കുന്ന പ്രദേശത്ത് റെയില്‍ ഫെന്‍സിങ് ഒരുക്കുമെന്ന് ഉറപ്പ് നല്‍കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇതിനുശേഷം മാത്രമെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കുള്ളൂവെന്നും നാട്ടുകാർ പറയുന്നു. 2017 ല്‍ ഉത്തരവായിട്ടും, ഉദ്യോഗസ്ഥര്‍ റെയില്‍ ഫെന്‍സിംഗ് സ്ഥാപിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. സ്ഥിരമായി കാട്ടാന പ്രദേശത്ത് എത്തുന്നുണ്ടെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button