Uncategorized
അയവില്ലാതെ സംഘർഷം; ടെഹ്റാനിലെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം തകർത്തതായി ഇസ്രയേൽ; ദീർഘദൂര മിസൈൽ പ്രയോഗിച്ച് ഇറാൻ

ഇസ്രയേൽ-ഇറാൻ സംഘർഷത്തിന് ഏഴാം ദിനവും അയവില്ല. ടെഹ്റാനിലെ യൂറേനിയം സമ്പുഷ്ടീകരണ കേന്ദ്രവും ആഭ്യന്തര സുരക്ഷാ ആസ്ഥാനവും തകർത്തതായി ഇസ്രയേൽ. ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ. മധ്യസ്ഥതയ്ക്ക് തയാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അറിയിച്ചു. ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കണമെന്ന് ബ്രിട്ടണും ഫാൻസും ജർമ്മനിയും ആവശ്യപ്പെട്ടു.




