അങ്ങാടിക്കടവ്: കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം പ്രസിഡന്റായി നിയമിതനായ അഡ്വ.ജയിൻസ് മാത്യുവിന്റെ സ്ഥാനാരോഹണവും നേതൃയോഗവും സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് ജയ്സൻ കാരക്കാട്ട് അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലയുടെ സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പി.എം. നിയാസ് മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോമസ് വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, ജില്ലാ പഞ്ചായത്ത് മെംബർ ലിസി ജോസഫ്, ഡിസിസി സെക്രട്ടറി ഡെയ്സി മാണി, ഡിസിസി മെംബർ പി.സി. ജോസ്, കരിക്കോട്ടക്കരി മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ, മുൻ മണ്ഡലം പ്രസിഡന്റുമാരായ കെ.സി. ചാക്കോ, ബെന്നി ഫിലിപ്പ്, ബ്ലോക്ക് സെക്രട്ടറിമാരായ എം.കെ. വിനോദ്, സെബാസ്റ്റ്യൻ പറക്കണശേരി, പി.കെ.തോമസ് പട്ടമന, ലിസി വലിയതൊട്ടി, മേരി റെജി കോട്ടായി, മിനി വിശ്വനാഥൻ, സിന്ധു ബെന്നി, സജി മച്ചിത്താന്നി, സെലീന ബിനോയി, തോമസ് വലിയതൊട്ടി, ബേബി കൂടപ്പാട്ട്, കെ.എസ്. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.