22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  •  വാണിയപ്പാറയിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് മലയോരഹൈവേ വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു..
Iritty

 വാണിയപ്പാറയിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് മലയോരഹൈവേ വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു..

ഇരിട്ടി: മലയോരഹൈവേ യാഥാർഥ്യമായതോടെ തുറന്ന് കിട്ടിയ സൗകര്യങ്ങൾ വിനിയോഗിക്കുന്നതിന്റെ ഭാഗം ആയി വാണിയപ്പാറയിൽനിന്നും വിവിധ മലയോര പ്രദേശങ്ങളെ ബന്ധപ്പെടുത്തി കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആർ.ടി.സി. ബസ് ഇന്നലെ സർവീസ് തുടങ്ങി.

മേഖലയിലെ ഗതാഗത പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ഇരിട്ടി ഉൾപ്പെടെ കർണാടകയുമായി അതിർത്തിപങ്കിടുന്ന മലയോരപ്രദേശങ്ങളെ എളുപ്പത്തിൽ കാസർകോട് ജില്ലയുമായി ബന്ധിപ്പിക്കാൻ കഴിയുന്നതാണ് പുതുതായി അനുവദിച്ച സർവീസ്.

▪️റൂട്ട് :-
വാണിയപ്പാറയിൽനിന്ന്‌ > കരിക്കോട്ടക്കരി> എടൂർ> ഇരിട്ടി> ഉളിക്കൽ> ചെമ്പേരി> ആലക്കോട് > ചെറുപുഴ> ചിറ്റാരിക്കാൽ> വെള്ളരിക്കുണ്ട്> ഒടയൻചാൽ > കാഞ്ഞങ്ങാട്ട് 🚌_
എന്നിങ്ങനെ ആണ് ബസ് സർവീസ് നടത്തുക.

പുലർച്ചെ 5.40-ന് വാണിയപ്പാറയിൽനിന്നും സർവീസ് ആരംഭിക്കുന്ന ബസ് 11.30-ഓടെ കാഞ്ഞങ്ങാടെത്തും വിധം ആണ് കൃമീകരണം. ശേഷം അവിടെനിന്നും തിരിച്ച് 2.30-ന്‌ സർവീസ് തുടങ്ങി വൈകീട്ട് 7.15-ന് വാണിയപ്പാറയിൽ തിരിച്ചെത്തും.

ബസിന്റെ ആദ്യ സർവീസ് കരിക്കോട്ടക്കരിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു ആരംഭിച്ചു. അയ്യംകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ അധ്യക്ഷതവഹിച്ചു.

Related posts

ജൽ ജീവൻ പദ്ധതി പൊളിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഫണ്ടില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി താലൂക്ക് വികസന സമിതി

Aswathi Kottiyoor

കൊവിഡ് ബാധിച്ച് മരിച്ചു

Aswathi Kottiyoor

കീഴൂർ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടോദ്ഘാടനം 4 ന്

Aswathi Kottiyoor
WordPress Image Lightbox