23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കൈറ്റിന്റെ ഫസ്റ്റ്‌ബെൽ പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌കാരം
Kerala

കൈറ്റിന്റെ ഫസ്റ്റ്‌ബെൽ പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌കാരം

കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ 45 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസുകൾ ഒരുക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ‘ഡിജിറ്റൽ ടെക്‌നോളജി സഭ അവാർഡ് 2021’ ദേശീയ പുരസ്‌കാരം ലഭിച്ചു. സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച എന്റർപ്രൈസ് ആപ്ലിക്കേഷൻസ് (ഇ.ആർ.പി/എസ്.സി.എം/സി.ആർ.എം) വിഭാഗത്തിലാണ് കൈറ്റിന്റെ ഫസ്റ്റ്‌ബെൽ തിരഞ്ഞെടുത്തത്. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അവാർഡ് സ്വീകരിച്ചു. കൈറ്റിന് ലഭിച്ച അംഗീകാരത്തിൽ പങ്കാളികളായവരേയും കുട്ടികളെയും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു.
പ്രീ-പ്രൈമറി മുതൽ പ്ലസ്ടു വരെ കുട്ടികൾക്കായി പൊതുവിഭാഗത്തിലും തമിഴ്, കന്നഡ മീഡിയത്തിലുമായി 6500 ക്ലാസുകളാണ് കൈറ്റ് വിക്ടേഴ്‌സിലൂടെയും മറ്റും സംപ്രേഷണം ചെയ്തത്. ഇതോടൊപ്പം എല്ലാ ക്ലാസുകളും ഒരു കുടക്കീഴിൽ ലഭ്യമാക്കിയ സംവിധാനമാണ് ‘ഫസ്റ്റ്‌ബെൽ’ പ്ലാറ്റ്‌ഫോം (fistrbell.kite.kerala.gov.in). പൊതുക്ലാസുകൾക്ക് പുറമെ റിവിഷൻ ക്ലാസുകളും ഓഡിയോ ബുക്കുകളും കേൾവിശക്തി കുറഞ്ഞ കുട്ടികൾക്കായി സൈൻ അഡാപ്റ്റഡ് ക്ലാസുകളും ഫസ്റ്റ്‌ബെല്ലിൽ ലഭ്യമാക്കി.

Related posts

50 ആശുപത്രികളിൽ കൂടി ഇ ഹെൽത്ത്; എല്ലാ ജില്ലകളിലും വെർച്വൽ ഐടി കേഡർ

Aswathi Kottiyoor

ബിപാര്‍ജോയ് ഇന്ന് തീരം തൊടും; തീരങ്ങളില്‍ മുന്നൊരുക്കം

Aswathi Kottiyoor

ഇന്ന് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വാർഷികം

Aswathi Kottiyoor
WordPress Image Lightbox