Uncategorized
ആലക്കോട് നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി

ആലക്കോട്: ആലക്കോട് നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി. നടുവിൽ നറുക്കുംകരയിലെ തേമംകുഴിയിൽ ജോഷി പ്രകാശാണ് (23) 9.900 കിലോ കഞ്ചാവുമായി അറസ്റ്റിലായത്. ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്. നസീബിൻ്റെ നേതൃത്വത്തിൽ ആലക്കോട്- കരുവഞ്ചാൽ ഭാഗങ്ങളിൽ നടന്ന റെയ്ഡിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്.




