Uncategorized

ബൈക്കിന് കുറുകെ നായ ചാടി; പിറന്നാൾ ദിനത്തിൽ പൊലീസുകാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് ബൈക്കിന് കുറുകെ നായ ചാടി വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരിൽ വീട്ടിൽ അനൂപ് വരദരാജനാണ് മരിച്ചത്. തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബൈക്കിൽ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 12.15ന് താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇന്നലെ അനൂപിന്റെ പിറന്നാൾ ആഘോഷത്തിന് ശേഷം ബൈക്കിൽ യാത്ര ചെയ്യവേ നായ കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം തെറ്റി റോഡിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥ്‌ഥനാണ് മരിച്ച അനൂപ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button