Uncategorized
ചരക്ക് കപ്പലിലെ തീ നിയന്ത്രണ വിധേയമായില്ല; രക്ഷാ പ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡ് പുറപ്പെട്ടു

സിംഗപ്പൂർ ഫ്ളാഗ് സ്ഥാപിച്ച എം വി വാൻ ഹായ് 503 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കാണ് തീ വ്യാപിക്കുന്നത്. വലിയ തോതിൽ കറുത്ത പുകയാണ് ഉയരുന്നത്. പത്ത് കണ്ടെയ്നറുകൾ കടലിൽ വീണിട്ടുണ്ടെന്നാണ് നിഗമനം. എന്നാൽ ഈ കണ്ടെയ്നറുകൾക്കുള്ളിലുള്ള വസ്തു എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. കണ്ടെയ്നറുകളിൽ എന്താണെന്ന് മനസ്സിലായാൽ മാത്രമാണ് തീ ആണക്കുന്നതിന് നടപടി സ്വീകരിക്കാൻ ആവുക.
നാവികസേനയുടെ ഐഎൻഎസ് സൂറത്ത് കപ്പൽ സ്ഥലത്തേക്ക് പുറപ്പെട്ടുകഴിഞ്ഞു. തീപിടുത്തമുണ്ടായ കപ്പലിന് സമീപമായി മാർവെൽ എന്ന കപ്പൽ കൂടിയുണ്ടെന്ന് ഡിഫെൻസ് പിആർഒ അതുൽ പിള്ള ട്വന്റി ഫോറിനോട് പറഞ്ഞു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും ഡോണിയർ വിമാനങ്ങൾ നിരീക്ഷണത്തിലുണ്ട്.



