Uncategorized

പത്തനംതിട്ട പോക്സോ കേസ് അട്ടിമറി, സിഡബ്ല്യൂസി ചെയർമാന്റെ ഓഫീസിലെത്തി പ്രതികളുടെ ഒത്തുതീർപ്പ് ശ്രമം,റിപ്പോർട്ട്

പത്തനംതിട്ട: പത്തനംതിട്ടയിൽ ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിയിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തരവകുപ്പ്. 17കാരിയെ ഹൈക്കോടതി അഭിഭാഷകൻ ബലാൽസംഗം ചെയ്ത കേസിന്റെ തുടക്കത്തിൽ നടന്നത് വലിയ അട്ടിമറിയെന്നാണ് കണ്ടെത്തൽ. ഒന്നാം പ്രതി നൗഷാദും രണ്ടാംപ്രതിയും സിഡബ്ല്യൂ സി ചെയർമാന്റെ ഓഫീസിൽ നേരിട്ട് പോയി കേസ് ഒത്തുതീർപ്പാക്കാനോ സ്വാധീനിക്കാനോ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. അതിജീവിത ശക്തമായി നിലപാടെടുത്തതോടെ ഒടുവിൽ സിഡബ്ല്യൂസിക്ക് റിപ്പോർട്ട് പൊലീസിന് കൈമാറണ്ടി വന്നു.സിഡബ്ല്യൂസി റിപ്പോർട്ട് നൽകാൻ 10 ദിവസത്തെ കാല താമസം വരുത്തിയതും പ്രതികൾക്ക് ഗുണമായി മാറി. കോന്നി ഡിവൈഎസ്പിയെയും സിഐയെയും സസ്പെൻഡ് ചെയ്തുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് ഈ ഗൗരവമേറിയ കണ്ടത്തലുകൾ പരാമർശിക്കുന്നത്. ഒന്നാം പ്രതിയുടെയും ഭാര്യയുടെയും ഫോൺ കോൾ രേഖകൾ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കേസിന്റെ തുടക്കത്തിൽ ഗുരുതര വീഴ്ച വരുത്തിയതിനാണ് വകുപ്പുതല അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം ഡിവൈഎസ്പിയെയും സിഐഎയും സസ്പെൻഡ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button