24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: കണ്ണൂരിൽ 1279 ബൂ​ത്തു​ക​ളു​ടെ വ​ർ​ധ​ന
Iritty

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: കണ്ണൂരിൽ 1279 ബൂ​ത്തു​ക​ളു​ടെ വ​ർ​ധ​ന

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ ഒ​രു​ങ്ങു​ന്ന​ത് 3137 പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 1858 ബൂ​ത്തു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് 1279 ഓ​ക്‌​സി​ല​റി ബൂ​ത്തു​ക​ള്‍ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ധി​ക​മാ​യി ഉ​ണ്ടാ​കും. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​യി​ര​ത്തി​ല​ധി​കം വോ​ട്ട​ര്‍​മാ​രു​ള്ള ബൂ​ത്തു​ക​ള്‍ വി​ഭ​ജി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് പു​തി​യ പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ സ​ജ്ജ​മാ​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​യാ​റെ​ടു​പ്പു​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ർ​ന്നു.

ഓ​രോ ബൂ​ത്തി​ലും അ​ഞ്ച് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഉ​ണ്ടാ​കു​ക. 1279 അ​ധി​ക ബൂ​ത്തു​ക​ള്‍ കൂ​ടി വ​ന്ന​തോ​ടെ 20 ശ​ത​മാ​നം റി​സ​ര്‍​വ് ഉ​ള്‍​പ്പെ​ടെ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം പേ​രെ പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് മാ​ത്രം നി​യോ​ഗി​ക്കേ​ണ്ടി വ​രും. ഇ​തി​നു പു​റ​മെ സ്‌​പെ​ഷ​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഡ്യൂ​ട്ടി ന​ല്‍​കേ​ണ്ട​താ​യി വ​രും.
ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളി​ലും വെ​ള്ളം, വൈ​ദ്യു​തി, ഫ​ര്‍​ണി​ച്ച​ര്‍, ടോ​യ്‌​ലെ​റ്റ്, റാം​പ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ന്ന് വ​ര​ണാ​ധി​കാ​രി​ക​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി ഇ​പ്പോ​ള്‍ ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ മൂ​ന്ന് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​വും. ചാ​ല​യി​ലു​ള്ള ചി​ന്‍​മ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, ചി​ന്‍​ടെ​ക്, ത​ളി​പ്പ​മ്പ് സ​ര്‍​സ​യ്യി​ദ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വ​യാ​യി​രി​ക്കും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ൾ.

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മൂ​ന്നു വി​ഭാ​ഗം വോ​ട്ട​ര്‍​മാ​ര്‍​ക്ക് സ്‌​പെ​ഷ​ല്‍ ത​പാ​ല്‍ വ​ഴി വോ​ട്ട് ചെ​യ്യാ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ (പി​ഡ​ബ്ല്യു​ഡി വോ​ട്ട​ര്‍​മാ​ര്‍ ), 80 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ, കോ​വി​ഡ് ബാ​ധി​ത​ര്‍, ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്കു​മാ​ണ് ത​പാ​ല്‍ ബാ​ല​റ്റു​ക​ള്‍ വ​ഴി വോ​ട്ട് ചെ​യ്യാ​നാ​കു​ക. ഇ​വ​രി​ല്‍ അ​പേ​ക്ഷ ന​ല്‍​കു​ന്ന​വ​ര്‍​ക്കു മാ​ത്ര​മാ​യി​രി​ക്കും ത​പാ​ല്‍ വോ​ട്ടി​ന് അ​വ​സ​രം. അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കും.
വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ സ്വീ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ സ​വി​ശേ​ഷ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കും. സ​മാ​ധാ​ന​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന​താ​യി​രി​ക്കും ജി​ല്ല​യി​ലെ സ്വീ​പ് മു​ദ്രാ​വാ​ക്യം. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, ഭി​ന്ന​ലിം​ഗ​ക്കാ​ര്‍, ട്രൈ​ബ​ല്‍ കോ​ള​നി​ക​ളി​ലു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​രെ പ​ര​മാ​വ​ധി വോ​ട്ട് ചെ​യ്യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ ന​ട​പ​ടി​ക​ളും സ്വീ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കും.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പ​ണം മു​ത​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നാ​യി ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മു​ണ്ടെ​ന്നും അ​വ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​വും സ​മാ​ധാ​ന​പ​ര​വു​മാ​ക്കു​ന്ന​തി​നു​മു​ള്ള ന​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ല്‍ ത​ല​ശേ​രി സ​ബ് ക​ള​ക്ട​ര്‍ അ​നു​കു​മാ​രി, ഇ​ല​ക്‌‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്, വ​ര​ണാ​ധി​കാ​രി​ക​ള്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

സ്‌കൂൾ ബസ്സുകളുടെ ക്ഷമത പരിശോധന മെയ് 25, 26, 27, 29, 30 ദിവസങ്ങളിലായി കീഴൂരിൽ

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാനക്കലി തുടരുന്നു

Aswathi Kottiyoor

തില്ലങ്കേരിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി യുവാവ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox