Uncategorized
‘ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെപ്പോലെയാണ് ഇന്നലെ നടത്തിയ പരാമർശം’; വേണുഗോപാലിന് എം വി ജയരാജന്റെ മറുപടി

തിരുവനന്തപുരം: കെ സി വേണുഗോപാലിന് മറുപടിയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെപ്പോലെയാണ് കെസി വേണുഗോപാൽ ഇന്നലെ നടത്തിയ പരാമർശമെന്നായിരുന്നു എം വി ജയരാജന്റെ മറുപടി. രാജ്യസഭയിൽ ബിജെപിക്ക് ഒരു സീറ്റ് നൽകിയതാണ് കെ സി വേണുഗോപാലിന്റെ ചതിയെന്നും ജയരാജൻ പറഞ്ഞു. സതീശനിസം അഥവാ അവനവനിസം ആണ് യുഡിഎഫിൽ നടക്കുന്നതെന്ന് ലീഗ് പറയുന്നു. പിണറായിസം ജനങ്ങൾ അംഗീകരിച്ചെന്നും എംവി ജയരാജൻ പ്രതികരിച്ചു.




