തവിഞ്ഞാൽ വില്ലേജിൽ ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: തവിഞ്ഞാൽ വില്ലേജിൽ ഡിജിറ്റൽ സർവേ ജോലികൾ ആരംഭിച്ചു. തലപ്പുഴ ചുങ്കത്ത് വില്ലേജ് ഓഫീസിന് സമീപം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ലൈജി തോമസ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ല അസിസ്റ്റന്റ് ഡയറക്ടർ ശ്രീകുമാർ ടി ഡിജിറ്റൽ സർവേയുടെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച്സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി സബിത കെ,ജോസ് കൈനിക്കുന്നിൽ, ജില്ല സർവ്വേ ടെക്നിക്കൽ അസിസ്റ്റന്റ് രാധാമണി എം, മാനന്തവാടി സർവ്വേ സൂപ്രണ്ട് സജീവൻ എൻ, ചാർജ് ഓഫീസർമാരായ റിയാസ് ഖാൻ, പ്രീത് വർഗീസ് ,റിജിലേഷ് കെ എന്നിവർ സന്നിഹിതരായിരുന്നു. തവിഞ്ഞാൽ വില്ലേജിലെ എല്ലാ ഭൂ ഉടമകളും അവരുടെ സ്ഥലത്തിന്റെ അതിർത്തികൾ കാടുകൾ വെട്ടിത്തെളിച്ച് സർവ്വേയ്ക്ക് ഉള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും സർവയർമാർ ഭൂമി അളക്കാൻ വരുന്ന സമയത്ത് വസ്തുവിന്റെ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖകൾ കാണിച്ചുകൊടുത്ത സഹകരിക്കണമെന്ന് സർവ്വേ സൂപ്രണ്ട് അഭ്യർത്ഥിച്ചു. എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 9 30 മുതൽ വൈകിട്ട് 5 മണി വരെ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്.