Uncategorized
ഇരിട്ടി; ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്ര വാഹനത്തില്‍ പെരുമ്പാമ്പ്

ഇരിട്ടി: ഓടി കൊണ്ടിരിക്കുന്ന ഇരുചക്ര വാഹനത്തില്‍ പെരുമ്പാമ്പ്. എടക്കാനം സ്വദേശിനി രമിതാ സജീവന്‍ സഞ്ചരിച്ച സ്‌കൂട്ടിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇരിട്ടി അശോകൻസ് ദന്തൽ ക്ലിനിക്കിലെ ജീവനക്കാരിയായ രമിത കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് സ്കൂട്ടിയിൽ തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് വള്ളിയാട് വെച്ച് വാഹനത്തിന്റെ ഹെഡ് ലൈറ്റ് നോബിൽ നിന്ന് അനക്കവും കൈക്ക് തണുപ്പും അനുഭവപ്പെട്ടത്. ശ്രദ്ധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. ഇതോടെ രമിത പരിഭ്രാന്തിയിൽ ആയെങ്കിലും സമചിത്തതയോടെ വാഹനം നിയന്ത്രിച്ചു നിർത്തുയതിനാൽ വലിയ അപകടമാണ് ഒഴിവായത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പാമ്പിനെ പുറത്തെടുത്തത്.




