തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.
കോവിഡ് വ്യാപനമേഖലകളിലെ സ്ഥിതി മനസിലാക്കി 144 ഉൾപ്പെടെ പ്രഖ്യാപിക്കാൻ കളക്ടർമാർക്ക് അനുമതി നൽകി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടു. ജില്ലാ കളക്ടർമാരെ സഹായിക്കാനായി എല്ലാ ജില്ലകളിലും ഓരോ ഐഎഎസ് ഓഫീസർമാരെക്കൂടി നിയമിച്ചു. കോവിഡ് കൂടുതൽ വ്യാപിക്കുന്ന മേഖലകളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് അവിടെ ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കും.
ജില്ലകളിലേക്ക് നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥർ – തിരുവനന്തപുരം: കെ. ഇൻബാസേകർ, കൊല്ലം:എസ്.ചിത്ര, കോട്ടയം: രേണു രാജ്, വയനാട്: വീണ മാധവൻ, കണ്ണൂർ: വി.ആർ.കെ. തേജ, പത്തനംതിട്ട: എസ്. ചന്ദ്രശേഖർ, അലപ്പുഴ: അമിത് മീണ, ഇടുക്കി:പി.ബി. നൂഹ്, എറണാകുളം: ജെറോമിക് ജോർജ്,തൃശൂർ:ജീവൻ ബാബു, പാലക്കാട്:ഷീബ ജോർജ്, മലപ്പു