Uncategorized
നാലു വയസുകാരിയുടെ കൊലപാതകം; കുട്ടി പീഡിപ്പിക്കപ്പെട്ടത് മരണത്തിന് 20 മണിക്കൂർ മുൻപ്

എറണാകുളം തിരുവാണിയൂരിലെ നാലു വയസ്സുകാരിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടി പീഡിപ്പിക്കപ്പെട്ടത് മരണത്തിന് 20 മണിക്കൂർ മുൻപ്. ഫോറൻസിക് സർജൻ ആണ് വിവരം പോലീസിനെ അറിയിച്ചത്. കുട്ടിയുടെ സംസ്കാരത്തിനുശേഷം പോലീസ് ഇയാളെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. പീഡനം നടന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത് ഇയാൾ മാത്രം എന്ന് പോലീസ് കണ്ടെത്തി.
ഇയാളുടെ മുറിയിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റും ധരിച്ച വസ്ത്രങ്ങളും അടക്കം ഫോറൻസിക് പരിശോധയ്ക്ക് അയച്ചു. പ്രതിയെ നിരീക്ഷിക്കാനായി മാത്രം 20ലേറെ പോലീസുകാരെയാണ് നിയോഗിച്ചത്. കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെയാണ് ഇയാളെ പൊലീസ് നിരീക്ഷിക്കാൻ തുടങ്ങിയത്. പിന്നീട് പുത്തൻകുരിശ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.




