Uncategorized

കരുവാരകുണ്ടിൽ വീണ്ടും കടുവ; സ്ഥലത്ത് പരിശോധന

മലപ്പുറം കരുവാരക്കുണ്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്നലെ കടുവയെ കണ്ട കേരളാ എസ്റ്റേറ്റിൽ സൈലന്റ് വാലിയോട് ചേർന്ന പ്രദേശത്ത് തന്നെയാണ് വീണ്ടും കടുവയെ കണ്ടെത്തിയത്. ഡോ.അരുൺ സക്കറിയ അടങ്ങുന്ന സംഘം സംഭവ സ്ഥലത്തേക്ക് പരിശോധനക്കായി പോയി.വന്യമൃഗഭീതിയിലാണ് ഓരോ ദിവസം കഴിയുംതോറും നാട്. നാട്ടിലിറങ്ങിയ കാളികാവിലെ നരഭോജി കടുവയെ എട്ടു ദിവസമായിട്ടും പിടികൂടാൻ ആയിട്ടില്ല. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിന് മേൽഭാഗത്തായി സ്ഥാപിച്ച ക്യാമറയിൽ രാവിലെ ആറുമണിക്ക് കടുവയുടെ ദൃശ്യം പതിഞ്ഞു. മദാരിക്കുണ്ട്, എസ്റ്റേറ്റ് മേഖലകളിൽ വനം വകുപ്പ് വീണ്ടും തിരച്ചിൽ ആരംഭിച്ചു. 20 പേർ അടങ്ങുന്ന മൂന്നു സംഘങ്ങളായാണ് തിരച്ചിൽ നടത്തുന്നത്. കടുവയ്ക്കായി കൂടും സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button